ഇ​ന്ത്യ​ൻ ടെ​ലി​കോം വി​പ്ല​വ​ത്തി​ന്‍റെ നാ​യ​ക​ൻ സാം ​പി​ട്രാ​ഡോ ഓ​സ്ട്രേ​ലി​യി​ലേ​ക്ക്
Monday, January 8, 2018 10:40 PM IST
മെ​ൽ​ബ​ണ്‍: ഇ​ന്ത്യ​ൻ ടെ​ലി​കോ​മി​ന്‍റെ പി​താ​വ് സാം ​പി​ട്രോ​ഡ ജ​നു​വ​രി 24ന് ​ഓ​സ്ട്രേ​ലി​യ ന​ഗ​ര​ങ്ങ​ളാ​യ സി​ഡ്നി​യി​ലും മെ​ൽ​ബ​ണി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു. 97 ശ​ത​മാ​നം ഇ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ലും ഫോ​ണ്‍ ഇ​ല്ലാ​തി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ നി​ന്നും എ​സ്ടി​ഡി, ഐ​എ​സ്ഡി കോ​ളു​ക​ൾ വി​ളി​ക്കാ​ൻ ട്ര​ങ്ക് കോ​ൾ ബു​ക്ക് ചെ​യ്യേ​ണ്ടി​യി​രു​ന്ന കാ​ല​ത്തു​നി​ന്നും ഇ​ന്ത്യ​യെ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​മാ​യി മാ​റ്റി​യ​തു സാം ​പി​ട്രാ​ഡോ​യു​ടെ മാ​ന്ത്രി​ക​ത​യാ​ണ.്

രാ​ജീ​വ് ഗാ​ന്ധി​യു​ടെ പ്ര​ത്യേ​ക താ​ല്പ​ര്യ​പ്ര​കാ​രം ടെ​ലി​കോം വ​കു​പ്പി​ന്‍റെ മേ​ധാ​വി​ത്വം ഏ​റ്റെ​ടു​ത്ത സാം ​പി​ട്രാ​ഡോ ലോ​ക​ത്തെ ത​ന്നെ അ​തി​ശ​യി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ടെ​ലി​ക്കോ​മി​നെ മാ​റ്റി​മ​റി​ച്ച​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടേ​യും, മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ​യും പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വാ​യും സാം ​പി​ട്രാ​ഡോ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സ്സി​ന്‍റെ ന​വീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ്സി​ന്‍റെ (കഛ​ഇ) ചെ​യ​ർ​മാ​നാ​യി അ​ടു​ത്തി​ടെ സ്ഥാ​ന​മേ​റ്റെ​ടു​ത്ത പി​ട്രാ​ഡോ ഐ​ഒ​സി ഓ​സ്ട്രേ​ലി​യ​യു​ടെ ഒൗ​ദ്യോ​ഗി​ക സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. 25ന് ​വൈ​കി​ട്ടി​ന് ഏ​ഴി​ന് സി​ഡ്നി​യി​ലും, 26ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് മെ​ൽ​ബ​ണി​ലു​മാ​ണ​അ സ​മ്മേ​ള​ന​ങ്ങ​ൾ.

പ​രി​പാ​ടി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഐ​ഒ​സി ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക,
മ​നോ​ജ് ഷെ​യ​റാ​ണ്‍: 0431 106 292, രാ​ജ​ശേ​ഖ​ർ റെ​ഡ്ഡി: 0469 561 094, റോ​ബ​ട്ട് സെ​ബാ​സ്ടി​യ​ൻ: 0424 607 058, അ​രു​ണ്‍ പാ​ല​ക്ക​ലോ​ടി: 0421 389 500, ക്രാ​ന്തി ദേ​വ് റെ​ഡ്ഡി: 0416 771 456

സി​ഡ്നി വി​ലാ​സം:
25th Jan 2018, 7pm
Novotel & ibis Sydney Olympic Park
11 Olympic Boulevard, Sydney, Australia 2127

മെ​ൽ​ബ​ണ്‍ വി​ലാ​സം:

26th Jan 2018, 1pm
Beau Monde International
934 Doncaster Road, Doncaster East, Victoria, Australia 3109

റി​പ്പോ​ർ​ട്ട്: അ​രു​ണ്‍ മാ​ത്യു