ഡി​എം​എ ജ​സോ​ല വി​ഹാ​ർ ഏ​രി​യ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ത്തി
Monday, January 8, 2018 10:44 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ല വി​ഹാ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​സോ​ല വി​ഹാ​റി​ലെ പോ​ക്ക​റ്റ് ന​ന്പ​ർ 12 ലു​ള്ള ഡി​എം​എ പാ​ർ​ക്കി​ൽ ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ആ​ഘോ​ഷി​ച്ചു.

ഏ​രി​യ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. സ​രി​താ​വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​സ​ജി എ​ബ്ര​ഹാം നി​ല​വി​ള​ക്കു കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ മ​നീ​ഷ് ചൗ​ധ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡി​എം​എ കേ​ന്ദ്ര​ക​മ്മി​റ്റി റി​സോ​ഴ്സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എ​ൻ.​സി. ഷാ​ജി, ജോ​യി​ന്‍റ് ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ പി.​എ​ൻ. ഷാ​ജി, ഏ​രി​യ ട്രെ​ഷ​റ​ർ സ​ജീ​വ് പി. ​തോ​മ​സ്, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ശോ​ഭാ സ​ന്തോ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി സാം ​പി. ജോ​ണ്‍ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

ജ​സോ​ല ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ന​ട​ത്തി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കും സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കും ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ജ​സോ​ല തീ​യേ​റ്റ​ർ അ​വ​ത​രി​പ്പി​ച്ച ’വ​ഴി​ത്തി​രി​വ്’ എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റി.

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി