കെനിയൻ അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പ് ടീമിൽ പത്ത് ഇന്ത്യക്കാർ
Tuesday, January 9, 2018 9:57 PM IST
നെയ്റോബി: അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള കെനിയൻ ടീമിൽ പത്ത് ഇന്ത്യക്കാർ. 15 അംഗ ടീമിൽ പത്തു പേരും ഇന്ത്യൻ വംശജരാണ്. ഇവരിൽ രണ്ടു പേർ മലയാളികളുമാണ്.

കേരള അസോസിയേഷൻ ഓഫ് കെനിയയുടെ മുൻ ചെയർമാൻ ചിദംബരം സുബ്രമണ്യന്‍റെ മകൻ അഭിഷേക്, കേരള അസോസിയേഷൻ ഓഫ് കെനിയയുടെ സീനിയർ അംഗം പ്രദീപ് വാസുദേവന്‍റെ മകൻ സിദ്ധാർഥ് എന്നിവരാണ് കെനിയൻ നാഷണൽ ടീമിൽ സ്ഥാനം പിടിച്ച മലയാളികൾ.

ടീമിൽ ഇടംനേടിയ കളിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും കേരള അസോസിയേഷൻ ഓഫ് കെനിയയുടെ ചെയർലേഡി റോഷിനി ഷാജഹാനും മറ്റു ഭാരവാഹികളും അഭിനന്ദിച്ചു.