വ​ട്ട​ശേ​രി​ൽ മാ​ർ ദി​വ​ന്നാ​സി​യോ​സ് തി​രു​മേ​നി​യു​ടെ 84-ാമ​ത് ഓ​ർ​മ പെ​രു​ന്നാ​ൾ
Friday, February 9, 2018 10:51 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര​യു​ടെ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ വ​ട്ട​ശേ​രി​ൽ മാ​ർ ദി​വ​ന്നാ​സി​യോ​സ് തി​രു​മേ​നി​യു​ടെ 84മ​ത് ഓ​ർ​മ പെ​രു​ന്നാ​ളും 10മ​ത് പ​ദ​യാ​ത്ര​യും ഫെ​ബ്രു​വ​രി 10 മു​ത​ൽ 25 വ​രെ ഗു​ഡ്ഗാ​വ് ആ​രാ​വ​ലി മാ​ർ ദി​വ​ന്നാ​സി​യോ​സ് ചാ​പ്പ​ലി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്ര​യോ​സി​ന്‍റ​യും നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രോ​പ്പോ​ലീ​ത്തന്മാ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ഫെ​ബ്രു​വ​രി 10 ശ​നി​യാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കൊ​ടി​യേ​റ്റും. 24 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ദ​യാ​ത്ര ആ​രാ​വ​ലി പ്ര​കാ​സ്പു​രി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്നു. 25 ഞാ​യ​റാ​ഴ്ച 8ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ത്ത​പ്പെ​ടു​ന്നു. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു ഫാ​ദ​ർ. ടി. ​ജെ ജോ​ണ്‍​സ​ൻ, സാ​മു​വേ​ൽ ജോ​ർ​ജ്. അ​നി​ൽ ജോ​ണ്‍, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ക​ണ്‍​വീ​ന​ർ​മാ​രാ​യ ജ​യ്മോ​ൻ ചാ​ക്കോ (9810406452), ജോ​ജി നൈ​നാ​ൻ (9911770519)എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ജോ​ജി വാ​ഴു​വ​ടി