ബംഗളൂരു മലയാളി കാത്തലിക് അസോസിയേഷൻ വാർഷികാഘോഷം
Monday, February 12, 2018 9:14 PM IST
ബംഗളൂരു: ബംഗളൂരു മലയാളി കാത്തലിക് അസോസിയേഷൻറെ അറുപത്തിമൂന്നാം വാർഷിക ആഘോഷവും ക്രിസ്മസ് പുതുവത്സര ആഘോഷവും ഫെബ്രുവരി നാലിന് വൈകുന്നേരം നാലു മുതൽ ഗ്രാൻഡ് മഗ്രാത്ത് ഹോട്ടലിൽ നടന്നു. ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്ദേശം നൽകി. ഉഡുപ്പി ഡെപ്യൂട്ടി കമ്മിഷണർ പ്രിയങ്ക ഫ്രാൻസിസ് ഐഎഎസ്, ബിഎംസിഎ മുഖ്യരക്ഷാധികാരി മുൻ മന്ത്രി ജെ. അലക്സാണ്ടർ, പ്രസിഡൻറ് ജെയ്ജോ ജോസഫ്, വൈസ് പ്രസിഡൻറ് വിൽസ് വാറുണ്ണി, ട്രഷറർ ജോയി വെള്ളറ, ജോയിൻറ് സെക്രട്ടറി മെറിൽ ചാക്കോ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ചലച്ചിത്ര പിന്നണി ഗായിക നിമ്മി ചക്കിങ്ങൽ, ഗായകൻ ലെജീഷ് എന്നിവർ നയിച്ച സംഗീത പരിപാടിയും അരങ്ങേറി. കുട്ടികൾക്കുള്ള കാർഡ് മേക്കിംഗ് മത്സരം, പുൽക്കൂട് മത്സരം, കരോൾ ഗാനമത്സരം എന്നിവയും നടന്നു.