സി​ഡ്നി​യി​ൽ ഇ​ല്ലാ​വാ​ര മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ടാ​ല​ന്‍റ് ഫെ​സ്റ്റി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Monday, February 12, 2018 9:24 PM IST
സി​ഡ്നി: ഇ​ല്ലാ​വാ​ര മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ടാ​ല​ന്‍റ് ഫെ​സ്റ്റ് ’YUVA’ മെ​യ് 26 ശ​നി​യാ​ഴ്ച Dapto Ribbonwood Centre ​ൽ ന​ട​ക്കും. ഡാ​ൻ​സ്, പെ​യി​ന്‍റിം​ഗ്, സോം​ഗ്സ്, പ്ര​ച്ഛ​ന്ന വേ​ഷം, മോ​ണോ​ആ​ക്ട്, പ​ബ്ലി​ക് സ്പീ​ക്കിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ. കു​ട്ടി​ക​ളെ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ത​രം തി​രി​ച്ചാ​ണ് മ​ത്സ​രം. ടാ​ല​ന്‍റ് ഫെ​സ്റ്റി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 0431280485, 0426954113

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്