ഓ​സ്ട്രേ​ലി​യ​ൻ പ​ട്ടാ​ള​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി വ​നി​ത
Tuesday, February 13, 2018 10:20 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഓ​സ്ട്രേ​ലി​യ​ൻ പ​ട്ടാ​ള​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി വ​നി​ത സാന്നിധ്യം. തൃ​ശൂ​ർ​ക്കാ​രി​യാ​യ ര​മ്യ ര​മേ​ശ് എ​ന്ന മു​പ്പ​തു​കാ​രി​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ പ​ട്ടാ​ള​ക്കാ​രി​യാ​യ​ത്. ര​മ്യ​യെ കൂ​ടാ​തെ മ​റ്റ് ഒ​ൻ​പ​ത് സ്ത്രീ​ക​ളാ​ണ് 40 പേ​ര​ട​ങ്ങു​ന്ന പു​തി​യ വ​നി​താ കേ​ഡ​റ്റു​ക​ളു​ടെ സം​ഘ​ത്തി​ലു​ള്ള​ത്.

ഓ​സ്ട്രേ​ലി​യ​ൻ പ്ര​തി​രോ​ധ സേ​ന​യി​ൽ മ​ല​യാ​ളി​ക​ളാ​യ പു​രു​ഷന്മാ​ർ ഉ​ണ്ടെ​ങ്കി​ലും ഒ​രു സ്ത്രീ ​ആ​ദ്യ​മാ​യാ​ണ് പാ​സ് ഒൗ​ട്ട് ആ​കു​ന്ന​ത്. തൃ​ശൂ​രി​ലെ കൃ​ഷ്ണ​കു​മാ​ർ, ര​മാ​ദേ​വി ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​യ ര​മ്യ തൃ​ശൂ​ർ വി​മ​ലാ കോ​ളേ​ജി​ൽ നി​ന്ന് എം​ബി​എ എ​ടു​ത്തി​ട്ടു​ണ്ട്.

ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​ന് മു​ൻ​പ് ഗ​ൾ​ഫി​ൽ ഒ​രു എ​ണ്ണ​ക്ക​ന്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി. ഭ​ർ​ത്താ​വ് ര​മേ​ശ് ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ലെ റി​വേ​റി​നാ ഓ​യി​ൽ ആ​ന്‍റ് ബ​യോ എ​ന​ർ​ജി എ​ന്ന ക​ന്പ​നി​യി​ലെ എ​ൻ​ജി​നി​യ​റാ​ണ്. ഇ​വ​ർ​ക്ക് മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍