യ​ഥാ​ർ​ഥ പേ​ര് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധി​ക്കാ​ൻ ഫെ​യ്സ്ബു​ക്കി​നാ​വി​ല്ല : ജ​ർ​മ​ൻ കോ​ട​തി
Tuesday, February 13, 2018 11:29 PM IST
ബെ​ർ​ലി​ൻ: ഫെ​യ്സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ അ​ക്കൗ​ണ്ടി​ൽ യ​ഥാ​ർ​ഥ പേ​രു ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധം പ​റ​യാ​നാ​വി​ല്ലെ​ന്ന് ജ​ർ​മ​ൻ കോ​ട​തി ഉ​ത്ത​ര​വ്. ഇ​ത്ത​ര​ത്തി​ൽ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് സ്വ​കാ​ര്യ​താ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​പ്ര​ധാ​ന വി​ധി. ജ​ർ​മ​ൻ നി​യ​മ പ്ര​കാ​രം, ഒ​രാ​ളു​ടെ യ​ഥാ​ർ​ഥ പേ​രും വി​വ​ര​ങ്ങ​ളും ഒ​രു സ്ഥാ​പ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ അ​യാ​ളു​മാ​യി പ്ര​ത്യേ​കം ക​രാ​ർ നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ, ഫെ​യ്സ്ബു​ക്ക് പ​ല സെ​റ്റിം​ഗ്സും ഡി​ഫോ​ൾ​ട്ടാ​യി ഓ​ണ്‍ ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഏ​തൊ​ക്കെ ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് ഉ​പ​യോ​ക്താ​വി​ന് അ​റി​യാ​ൻ അ​വ​സ​ര​മി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ഉ​ത്ത​ര​വ്.

ഫെ​യ്സ്ബു​ക്ക് നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് ഡി​ഫോ​ൾ​ട്ട് പ്രൈ​വ​സി സെ​റ്റിം​ഗ്സ് സ്വ​കാ​ര്യ​താ നി​യ​മം ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ