ജ​ർ​മ​നി​യി​ലെ പു​തി​യ നി​കു​തി ന​യം മ​ധ്യ​വ​ർ​ഗ​ത്തി​നു ഗു​ണ​ക​ര​മാ​കും
Tuesday, February 13, 2018 11:55 PM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ സ​ഖ്യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന പു​തി​യ നി​കു​തി ന​യം ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ചാ​ൽ മ​ധ്യ വ​രു​മാ​ന​ക്കാ​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. ഫ്രാ​ങ്ക്ഫ​ർ​ട്ട​ർ അ​ൽ​ഗെ​മൈ​നെ സൈ​റ്റ്യൂംഗാ​ണ് (ഫ്രാ​ങ്ക്ഫ​ർ​ട്ട് ജ​ന​റ​ൽ ന്യൂ​സ്പേ​പ്പ​ർ) ഇ​ത്ത​ര​മൊ​രു വി​ല​യി​രു​ത്ത​ൽ ന​ട​ത്തി റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ നി​കു​തി സ​ന്പ്ര​ദാ​യം അ​നു​സ​രി​ച്ചു പ്ര​തി​വ​ർ​ഷം നാ​ൽ​പ്പ​തി​നാ​യി​രം യൂ​റോ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 600 യൂ​റോ വ​രെ നി​കു​തി ഇ​ന​ത്തി​ൽ ലാ​ഭം പ്ര​തീ​ക്ഷി​ക്കാം. 2021 ഓ​ടെ ഇ​തു പൂ​ർ​ണ​മാ​യി ന​ട​പ്പാ​കു​മെ​ന്നാ​ണ് ധാ​ര​ണ.

എ​സ്പി​ഡി നേ​തൃ​ത്വം ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തു​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ പാ​സാ​യാ​ൽ മാ​ത്ര​മേ സ​ഖ്യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​കൂ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ