"കോവാദിസ് 2018’ ഉദ്ഘാടനം ചെയ്തു
Monday, March 5, 2018 9:49 PM IST
ന്യൂഡൽഹി: ഡൽഹി സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ ആറാമത് യുവജന സംഗമം "കോവാദിസ് 2018’ കരോൾ ബാഗ് സെന്‍റ് അഗസ്റ്റിൻ ചർച്ചിൽ ആർച്ച് ബിഷപ് മാർ കൂര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.

വികാരി ഫാ. ബിജു കണ്ണംപുഴ, ഫാ. വക്കച്ചൻ കുന്പയിൽ, ഡിഎസ് വൈഎം ആനിമേറ്റർ സിസ്റ്റർ മേഴ്സിന, ഡിഎസ് വൈഎം രൂപത പ്രസിഡന്‍റ് ബിവിൻ വർഗീസ്, കൈക്കാരൻ കെ.ജെ. ടോണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്