റോ​ഡ​പ​ക​ട​ങ്ങ​ൾ: ബെ​ല്ലാ​രി റോ​ഡി​ന് ഒ​ന്നാം​സ്ഥാ​നം
Friday, March 9, 2018 10:43 PM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്ത്.

സി​റ്റി ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ബ​ല്ലാ​രി റോ​ഡി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 143 അ​പ​ക​ട​ങ്ങ​ൾ ബ​ല്ലാ​രി റോ​ഡി​ലു​ണ്ടാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഓ​ൾ​ഡ് മ​ദ്രാ​സ് റോ​ഡി​ൽ 78 അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തൊ​ട്ടു​പി​ന്നി​ലു​ള്ള തു​മ​കു​രു റോ​ഡി​ൽ 75 അ​പ​ക​ട​ങ്ങ​ളും ഐ​ടി​പി​എ​ൽ മെ​യി​ൻ റോ​ഡി​ൽ 70 അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി. മ​ഹാ​ദേ​വ​പു​ര റിം​ഗ് റോ​ഡ്, ഹൊ​സൂ​ർ റോ​ഡ്, ഔ​ട്ട​ർ‌ റിം​ഗ് റോ​ഡ്, ക​ന​ക​പു​ര റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും അ​മി​ത​വേ​ഗ​വു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ കൂ​ടാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ കു​റ​യു​ന്നി​ല്ല.