ജസോളാ ഫൊറോനാപള്ളിയിൽ ജാഗരണ പ്രാർഥന
Saturday, March 10, 2018 12:00 AM IST
ഡൽഹി: ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫാ. റൊമൽ കണിയാംപറന്പിൽ നയിക്കുന്ന ജാഗരണ പ്രാർഥന മാർച്ച് 10 നു (ശനി) നടക്കും. വൈകുന്നേരം അഞ്ചിനു ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകളിൽ വിശുദ്ധ കുർബാന, കുന്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം , തൈലാഭിഷേകം എന്നിവ നടക്കും. ഫാ.മാർട്ടിൻ പാലമറ്റം, ഫാ.ജിറ്റോ ടോം എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്