സിഡ്നി ഇടവകയ്ക്ക് സ്ഥിരം വികാരി
Saturday, March 10, 2018 5:38 PM IST
സിഡ്നി: സിഡ്നി ഇടവകയുടെ വികാരിയായി റവ. സുജിത് ഡേവിഡ് നിയമിതനായി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സ് ബിരുദം നേടിയശേഷം പൂനയിലുള്ള യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നു വൈദിക വിദ്യഭ്യാസം പൂർത്തിയാക്കിയ റവ. സുജിത്, 2005 ൽ വൈദികനായി. വിവിധ മിഷൻ പ്രദേശങ്ങളിലെ സേവനത്തിനുശേഷം ബാംഗ്ലൂർ ഈസ്റ്റ് പരേഡ് മലയാളം ഇടവകയുടെ പ്രൈസ് ബിസ്റ്റർ ഇൻചാർജ് ആയി സേവനമ നുഷ്ഠിച്ചുവരികയായിരുന്നു.

റവ. സുജിത് ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള വിശുദ്ധ സംസർഗ ശുശ്രൂഷ മാർച്ച് 18 നു (ഞായർ) വൈകുന്നേരം എപ്പിംഗ് യൂണിറ്റിംഗ് ദേവാലയത്തിൽ നടക്കും.

ഇടവകയുടെ കഷ്ടാനുഭ ആഴ്ചയിലെ ശുശ്രൂഷകൾ

മാർച്ച് 25ന് (ഓശാന ഞായർ) വൈകുന്നേരം 5.30 ന് വിശുദ്ധ സംസർഗ ശുശ്രൂഷ

മാർച്ച് 29 ന് (പെസഹ വ്യാഴം) രാത്രി 9.30ന് വിശുദ്ധ സംസർഗ ശുശ്രൂഷ

മാർച്ച് 30 ന് (ദുഃഖ വെള്ളി) 11.30 കുരിശിന്‍റെ ധ്യാനം

ഏപ്രിൽ ഒന്ന് (ഈസ്റ്റർ ഞായർ) വൈകുന്നേരം 5.30ന് വിശുദ്ധ സംസർഗ ശുശ്രൂഷയിൽ സഭയുടെ മലബാർ മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ മുഖ്യ കാർമികത്വം വഹിക്കും.

വിലാസം: Uniting church,35 Orchard street,Epping NSW2121

വിവരങ്ങൾക്ക്: 0470597242

റിപ്പോർട്ട്: ജയിംസ് ചാക്കോ