താരരാജാവിനെ വരവേൽക്കാൻ മെൽബണിൽ ഒരുങ്ങൾ ആരംഭിച്ചു
Saturday, March 10, 2018 5:40 PM IST
മെൽബണ്‍: മലയാളത്തിന്‍റെ താരരാജാവ് മോഹൻലാലിനെ സ്വീകരിക്കാനുള്ള ആഹ്ളാദ തിമിർപ്പിലാണ് മെൽബണിലെ മലയാളികൾ. തങ്ങളുടെ പ്രിയ ലാലേട്ടന് ഗംഭീര സ്വീകരണം ഒരുക്കാനുള്ള ഓട്ടപാച്ചിലിൽ ആണ് സംഘാടകർ. അതിനായുള്ള ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു

ജൂണ്‍ 11 നാണ് മോഹൻ ലാൽ മെൽബണിലെത്തുന്നത്. അഭിനയ മികവുകൊണ്ട് മലയാളി മനസിനെ കീഴടക്കിയ പുലിമുരുകനെ സ്വീകരിക്കാൻ വൻ സജ്ജീകരണങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കേരള ബൈക്കിസിന്‍റെ നേതൃത്വത്തിൽ അന്പതോളം ഹാർലി ഡേവിഡ്സണ്‍ ബൈക്കുകളുടെ അകന്പടിയോടെ രണ്ട് Limousine കാറുകൾക്ക് പിന്നിലായി Bently കാറിലാണ് ലാലേട്ടൻ വേദിയിലെത്തുന്നത്. തുടർന്നു അദ്ദേഹത്തെ ചെണ്ട വാദ്യ മേളങ്ങളോടെ വേദിയിലേക്ക് ആനയിക്കും.

ജൂണ്‍ 11 നു (തിങ്കൾ) വൈകുന്നേരം ആറിന് മെൽബണിലെ PALAIS THEATRE ൽ വച്ചാണ് ആഘോഷ മാമാങ്കത്തിന് കൊടി ഉയരുന്നത്. ആവേശകരമായ പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.ആയിരക്കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്.

ഡെന്നി തോമസ്, ഷാജി മാത്യു, പ്രിനു ജോണ്‍, ജസ്റ്റിൻ, ജൂഡ്, ബിജു ആന്‍റണി, ആന്‍റണി പടയാട്ടിൽ, വിനീത് ജയചന്ദ്രൻ, സിറിൾ, സണ്ണി, വിഷ്ണു, ജിനീഷ്, പോൾ, വിപിൻ തോമസ്, ഫിന്നി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നു വരുന്നു.