മെൽബൺ നിവാസികളുടെ രണ്ടാമത് ഉ​ഴ​വൂ​ർ സം​ഗ​മം വ​ർ​ണാ​ഭ​മാ​യി
Tuesday, March 13, 2018 10:02 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണി​ലെ ഉ​ഴ​വൂ​ർ നി​വാ​സി​ക​ളു​ടെ ര​ണ്ടാ​മ​ത് സം​ഗ​മം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മെ​ൽ​ബ​ണി​ലെ കീ​സ് ബ്രോ ​മാ​സോ​ണി​ക് സെ​ന്‍റ​റി​ൽ നാ​ട്ടി​ൽ നി​ന്നെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ തി​രി​തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​ഘോ​ത്തി​ന് മാ​റ്റു കൂ​ട്ടി. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യും മു​തി​ർ​ന്ന​വ​ർ​ക്കു​വേ​ണ്ടി​യും പ്ര​ത്യേ​കം കാ​യി​ക​വി​നോ​ദ പ​രി​പാ​ട​ക​ളും ന​ട​ത്ത​പ്പെ​ട്ടു. സം​ഗ​മ​ത്തി​ൽ ഭാ​വി​യി​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പു​തി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടെ ര​ണ്ടാ​മ​ത് ഉ​ഴ​വൂ​ർ സം​ഗ​മ​ത്തി​നു തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: റെ​ജി പാ​റ​യ്ക്ക​ൽ