ജ​ർ​മ​നി​യി​ൽ ജ​ന​സം​ഖ്യ 82 മി​ല്യ​ണ്‍; സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ 124 മി​ല്യ​ണ്‍
Tuesday, March 13, 2018 10:37 PM IST
ബ​ർ​ലി​ൻ: 82 മി​ല്യ​ണ്‍ ജ​ന​സം​ഖ്യ​യു​ള്ള ജ​ർ​മ​നി​യി​ലെ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത് 124 മി​ല്യ​ണ്‍ സ്മാ​ർ​ട്ടു​ഫോ​ണു​ക​ളെ​ന്ന് സ​ർ​വേ.

ബി​റ്റ്കോം എ​ന്ന ഇ​ൻ​ഡ​സ്ട്രി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ സ​ർ​വേ​യി​ൽ കൗ​തു​ക​ക​ര​മാ​യ ഫ​ലം കി​ട്ടി​യ​ത്. 2015ൽ 100.4 ​മി​ല്യ​ണ്‍ സ്മാ​ർ​ട്ട്ഫോ​ണു​ക​ളാ​ണ് രാ​ജ്യ​ത്ത് ഉ​പ​യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 2010ൽ ​ഇ​ത് 72 മി​ല്യ​ണ്‍ മാ​ത്ര​മാ​യി​രു​ന്നു. അ​താ​യ​ത്, ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ 72 ശ​ത​മാ​നം വ​ർ​ധ​ന.

പ​തി​നാ​ലു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ജ​ർ​മ​നി​ക്കാ​രി​ൽ എ​ണ്‍​പ​തു ശ​ത​മാ​നം പേ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രു ഫോ​ണു​ണ്ടാ​കും. 59 ശ​ത​മാ​നം പേ​രു​ടെ​യും പ​ക്ക​ൽ പ​ഴ​യ ര​ണ്ടു ഫോ​ണു​ക​ൾ കാ​ണും.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ൽ​പ്പ​ന​യി​ലും വ​ൻ കു​തി​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​വ​യി​ൽ പ​ത്തി​ൽ ആ​റ് സ്മാ​ർ​ട്ട് ഫോ​ണു​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം വാ​ങ്ങി​യ​താ​ണ്. പ​ഴ​യ ഫോ​ണു​ക​ൾ വ​ലി​യ ഇ ​വേ​സ്റ്റ് കൂ​ന്പാ​ര​മാ​യി മാ​റു​ക​യാ​ണെ​ന്നും മു​ന്ന​റി​യി​പ്പ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ