സം​ഗീ​ത​ജ്ഞ​ൻ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​യു​ടെ പു​തി​യ ആ​ൽ​ബം കാ​രു​ണ്യ​ദീ​പം ഈ​സ്റ്റ​റി​ന്
Tuesday, March 13, 2018 10:45 PM IST
വി​യ​ന്ന: വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ സം​ഗീ​ത​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ൻ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​യു​ടെ ഏ​റ്റ​വും പു​തി​യ ഭ​ക്തി​ഗാ​ന ആ​ൽ​ബം "കാ​രു​ണ്യ​ദീ​പം’ ഈ​സ്റ്റ​റി​ന് പ്ര​കാ​ശ​നം ചെ​യ്യും. നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ളെ അ​ണി​നി​ര​ത്തി ഫാ. ​വി​ൽ​സ​ണ്‍ ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ ഗാ​ന​ങ്ങ​ളു​ടെ സം​ഗീ​ത​വും, ആ​ലാ​പ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രാ​മി വി​ജ​യി​യാ​യി​ട്ടു​ള്ള മ​നോ​ജ് ജോ​ർ​ജ്, സി​നി​മ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ജ​സ്റ്റി​ൻ വ​ർ​ഗീ​സ് (ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രു ഇ​ട​വേ​ള ഫെ​യിം), ല​തി​ക ടീ​ച്ച​ർ (കാ​തോ​ട് കാ​തോ​രം ഫെ​യിം), ല​ല്ലൂ അ​നൂ​പ്, പ്ര​ദീ​പ് ടോം, ​ആ​ൻ ആ​മി, റെ​ക്കോ​ർ​ഡി​സ്റ്റ് ജി​സ്റ്റോ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​വു​മാ​ണ് കാ​രു​ണ്യ​ദീ​പം.

സാ​ധാ​ര​ണ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന നി​ല​വാ​ര​ത്തി​ൽ നി​ന്നും മാ​റി വ​ള​രെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ണ് ഗാ​ന​ങ്ങ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും വ്യ​ത്യ​സ്ത സം​ഗീ​താ​നു​ഭ​വം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് കാ​രു​ണ്യ​ദീ​പം മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും ഫാ. ​വി​ൽ​സ​ണ്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഗീ​ത​ത്തി​ൽ ക​ഴി​വു​ള്ള അ​നാ​ഥ​കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​റു​ത്തി​യാ​ണ് ആ​ൽ​ബം വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​നോ​ദ് ഇ​ല​ഞ്ഞി​യാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റിം​ഗ് വ​ർ​ക്കു​ക​ൾ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കാ​രു​ണ്യ മ്യൂ​സി​ക് പു​റ​ത്തി​റ​ക്കു​ന്ന ആ​ൽ​ബ​ത്തി​ന്‍റെ കോ​സ്പോ​ണ്‍​സ​ർ​മാ​ർ ഐ​പി​ആ​റും, പ്രോ​സി മീ​ഡി​യ​യു​മാ​ണ്. കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തും സീ​ഡി​ക​ൾ ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +918893252034,[email protected]

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി