ലോ​ക പ്ര​ശ​സ്ത ഫാ​ഷ​ൻ ഡി​സൈ​ന​ർ ഹ്യൂ​ബ​ർ​ട്ട് ഡി ​ഗി​വ​ഞ്ചി അ​ന്ത​രി​ച്ചു
Tuesday, March 13, 2018 10:45 PM IST
പാ​രീ​സ്: ലോ​ക പ്ര​ശ​സ്ത ഫാ​ഷ​ൻ ഡി​സൈ​ന​ർ ഹ്യൂ​ബ​ർ​ട്ട് ഡി ​ഗി​വ​ഞ്ചി അ​ന്ത​രി​ച്ചു. ഒൗ​ഡ്രി ഹെ​പ്ബേ​ണ്‍, ഗ്രേ​സ് കെ​ല്ലി, ജാ​ക്കി കെ​ന്ന​ഡി എ​ന്നി​വ​ർ​ക്കാ​യി ലോ​കോ​ത്ത​ര ഭം​ഗി​യൊ​രു​ക്കി​യ ഡി​സൈ​ന​റാ​ണ് തൊ​ണ്ണൂ​റ്റൊ​ന്നു വ​യ​സു​കാ​ര​നാ​യ ഹ്യൂ​ബ​ർ​ട്ട് ഡി ​ഗി​വ​ഞ്ചി.

ഈ ​വ​ർ​ഷ​ത്തെ ഓ​സ്ക​ർ വേ​ദി​യി​ൽ വ​രെ ഗി​വ​ഞ്ചി​യു​ടെ ഡി​സൈ​ൻ പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. ബ്ലാ​ക്ക് പാ​ന്ത​ർ താ​രം ച​ഡ്വി​ക് ബോ​സ്മാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഴ​യൊ​രു ഡി​സൈ​ൻ ക​സ്റ്റ​മൈ​സ് ചെ​യ്ത് അ​വി​ടെ അ​വ​ത​രി​പ്പി​ച്ച​ത്. ബ്രേ​ക്ക്ഫാ​സ്റ്റ് അ​റ്റ് ട്രി​ഫാ​നീ​സി​ൽ ഒൗ​ഡ്രി ഹെ​പ്ബേ​ണ്‍ ധ​രി​ച്ച ലി​റ്റി​ൽ ബ്ലാ​ക്ക് ഡ്ര​സ് എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​മാ​യ വ​സ്ത്ര​ത്തി​ലൂ​ടെ​യാ​ണ് ഗി​വ​ഞ്ചി ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ