സൊ​മാ​ലി​യ​ൻ ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ സ്ഫോ​ട​നം; 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, March 23, 2018 9:59 PM IST
മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച അ​ൽ മു​ഖാ​റ​മ റോ​ഡി​ലെ വെ​ഹി​ലി​യെ ഹോ​ട്ട​ലി​നു സ​മീ​പ​ത്താ​യി​രു​ന്നു സ്ഫോ​ട​ന​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കാ​ർ​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ പ​ത്തു പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​സം​ഘ​ട​ന ആ​ക്ര​​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത​താ​യി എ​എ​ഫ്പി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ടു​ത്തി​ടെ മൊ​ഗാ​ദി​ഷു​വി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും ശ​ക്തി​യ​റി​യ സ്ഫോ​ട​ന​മാ​ണി​ത്. ര​ണ്ടു മാ​സം മു​ന്പ് മൊ​ഗാ​ദി​ഷു​വി​ൽ അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 38 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.