ഫരീദാബാദ് രൂപത മാതൃവേദി ദിനാഘോഷം ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു
Thursday, April 12, 2018 3:27 PM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ വാര്‍ഷിക ദിനാഘോഷം ബെന്‍ഗ്ലാ സാഹിബ് റോഡ് , ഗോള്‍ഡ്ഖാനാ കോണ്‍വെന്റ് ഓഫ് ജീസസ് & മേരി സ്‌കൂളില്‍ വച്ച് നടന്നു. ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഫരീദാബാദ് രൂപത അധ്യക്ഷന്‍ അര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. സിറോ മലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഫാ. വില്‍സണ്‍ ഇലവത്തിങ്കല്‍ ക്ലാസുകള്‍ നയിച്ചു. ജനറല്‍ സെക്രട്ടറി റോസിലി പോള്‍, വൈസ് പ്രസിഡന്റ് സിജി ലുക്‌സണ്‍ എന്നിവര്‍ പങ്കെടുത്തു . രൂപതയില്‍ നിന്നുള്ള നൂറുകണക്കിന് മാതൃവേദി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മാതൃവേദി ഡയറക്ടര്‍ റവ. ഫാ. റോബി കൂത്താനിയില്‍, പ്രസിഡന്റ് ഏലിയാമ്മ സെസിന്‍, അനിമേറ്റര്‍ സിസ്റ്റര്‍ ലിസ് മരിയ സിഎംസി, രൂപത എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്