ശാസ്ത്രപ്രചാരകന്‍ ഡോ.വൈശാഖന്‍ തമ്പി ഓസ്‌ട്രേലിയയിലെത്തുന്നു
Monday, April 16, 2018 10:21 PM IST
മെല്‍ബണ്‍ : പ്രശസ്ത ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ.വൈശാഖന്‍ തമ്പി ഓസ്‌ട്രേലിയയിലെത്തുന്നു. മേയ് 19 മുതല്‍ 27 വരെയാണ് ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നത് . പ്രേക്ഷകരുമായി സംവദിക്കുന്ന ലളിതമായ പ്രഭാഷണങ്ങളാണ് വൈശാഖാനെ കേരളത്തിലെ വേദികളില്‍ പ്രിയങ്കരനാക്കി മാറ്റിയത്.

ചേര്‍ത്തല എന്‍എസ്എസ് കോളേജിലെ ഫിസിക്‌സ് വിഭാഗം അധ്യാപകനായ ഇദ്ദേഹം ഓസ്‌ട്രോ സയന്‍സിലും നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എസന്‍സ് മെല്‍ബണിന്റെ ആഭിമുഖ്യത്തിലാണ് 'Way to Southern-Cross' എന്ന് പേരിട്ടിരിക്കുന്ന വൈശാഖന്‍ തമ്പിയുടെ ഓസ്‌ട്രേലിയന്‍ പര്യടനം സംഘടിപ്പിക്കുന്നത്.

മേയ് 20 ഞായറാഴ്ച വൈകുന്നേരം 5.30ന് അന്ത്യത്തിലേക്കുള്ള വഴികള്‍ എന്ന പരിപാടി പേര്‍ത്തിലെ കാനനിംഗ് ടൗണ്‍ഹാളിലും മേയ് 22 ചൊവാഴ്ച ബ്രിസ്ബണ്‍ കൂപ്പര്‍ പ്ലെയിന്‍ ലൈബ്രററി ഹാളിലും മേയ് 25 വെള്ളിയാഴ്ച വൈകുന്നേരം ആറിന് മെല്‍ബണ്‍ മൗണ്ട് മാര്‍ത്താ ഒബ്‌സെര്‍വേറ്ററിയിലും മേയ് 26 ശനിയാഴ്ച വൈകുന്നേരം 4.30ന് മെല്‍ബണ്‍ Masterminds '18' Quizshow and Presentation Barry Road Communtiy Cetnre, Thomastown. മേയ് 27 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സിഡ്‌നി Oatlands Golf Club, Oatlands NSW എന്നിവിടങ്ങളിലും നടക്കപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ www.essense.org.au എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.