ജ​ർ​മ​നി​യി​ൽ വി​മാ​ന​ങ്ങ​ൾ ആ​കാ​ശ​ത്ത് കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ചു
Monday, April 16, 2018 11:27 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബാ​ഡ​ൻ​വ്യു​ർ​ട്ടം​ബ​ർ​ഗ് സ്റ്റേ​റ്റി​ലെ സ്റ്റു​ട്ട്ഗാ​ർ​ട്ടി​ന​ടു​ത്ത് ഷ്വേ​ബി​ഷ്ഹാ​ൾ പ്ര​ദേ​ശ​ത്ത് വി​മാ​ന​ങ്ങ​ൾ ആ​കാ​ശ​ത്ത് കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്നു ര​ണ്ടു​പേ​ർ മ​രി​ച്ചു.

ഒ​രു ഹോ​ബി എ​യ​ർ​ക്രാ​ഫ്റ്റും ഒ​രു മൈ​ക്രോ​ലൈ​റ്റ് വി​മാ​ന​വു​മാ​ണ് കു​ട്ടി​യി​ടി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഒ​രാ​ൾ​ക്കു മാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന ഹോ​ബി വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ്, ക​ടു​ത്ത സൂ​ര്യ​പ്ര​കാ​ശം കാ​ര​ണം മൈ​ക്രോ​ലൈ​റ്റി​നെ കാ​ണാ​തെ ചെ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നി​ഗ​മ​നം. ഇ​രു​വി​മാ​ന​ങ്ങ​ളു​ടെ​യും പൈ​ല​റ്റു​മാ​രാ​ണ് മ​രി​ച്ച​ത്.

മൈ​ക്രോ​ലൈ​റ്റ് വി​മാ​നം ആ​കാ​ശ​ത്തു വ​ച്ചു ത​ന്നെ തീ​ഗോ​ള​മാ​യി ക​ത്തി. പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​മാ​യ സ്റ്റു​ട്ട്ഗാ​ർ​ട്ടി​നു നാ​ലു മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ