ജസോള ഫാത്തിമ മാതാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാൾ 13ന്
Saturday, May 12, 2018 12:54 AM IST
ന്യൂഡൽഹി/ജസോള: ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്‍റെ തിരുനാളിന് വികാരി റവ. ഫാ.മാർട്ടിൻ പാലമറ്റം കൊടി ഉയർത്തിയതോടെ തുടക്കം കുറിച്ചു. തുടർന്നു നടന്ന ദിവ്യബലിക്കും നൊവേനയ്ക്കും ഫാ.മാത്യു തുമുള്ളിൽ കാർമികത്വം വഹിച്ചു.

മേയ് 4 മുതൽ 13 വരെയാണ് തിരുനാൾ. തിരുനാൾ ദിവസങ്ങളിൽ 12 വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് 6ന് ആരാധന, ജപമാല, വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.അനുപ് മഠത്തിപ്പറന്പിൽ, ഫാ.ഡേവിഡ് കള്ളിയത്ത, ഫാ.വർഗീസ് ഇത്തിത്തറ, ഫാ.സുനിൽ അഗസ്റ്റിൻ, ഫാ.ബെന്നി അക്കൂട്ട്, ഫാ.പയസ് മലേകണ്ടത്തിൽ, ഫാ.ബിജു കണ്ണന്പുഴ എന്നിവർ നേതൃത്വം നൽകി. തിരുനാളിനോട് അനുബന്ധിച്ചു നടന്ന ഇടവക ദിനവും മതബോധന വാർഷികവും ഇതോടനുബന്ധിച്ചു ആഘോഷിച്ചു.

തിരുനാൾ ദിനമായ ഞായർ വൈകുന്നേരം 4.10ന് വിശുദ്ധകുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.മാത്യു കിഴക്കേച്ചിറ

മുഖ്യകാർമികത്വം വഹിക്കും. 6.30ന് തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം. രാത്രി എട്ടിന് സമാപനാശിർവാദം, തുടർന്നു സ്നേഹവിരുന്നോടെ തിരുനാളിന് സമാപനം കുറിക്കും. ഫാ.മാർട്ടിൻ പാലമറ്റം, ഫാ.ജിന്േ‍റാ കെ.ടോം എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്