കാല്‍ നൂറ്റാണ്ടിന്‍റെ മധുരം പേറി ഉഴവൂര്‍ OLLHS ഓസ്‌ട്രേലിയയില്‍ സ്വാഗതസംഘം രൂപീകരിച്ചു
Monday, May 14, 2018 10:04 PM IST
മെല്‍ബണ്‍: സൗഹൃദങ്ങള്‍ പുതുക്കുന്ന ഓര്‍മ്മകള്‍ പങ്കിടുന്ന 25വര്‍ഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങുകയാണ് ഉഴവൂര്‍ OLLHS 92 ബാച്ച് സുഹൃത്തുക്കള്‍. ലോകമെമ്പാടും ചിതറിക്കിടക്കുന്ന സുഹൃത്തുകളെ ഒരു കുടകീഴില്‍ കൊണ്ടുവന്നു കലാലയ സൗഹൃതത്തിന്റെ ഇരുപതിയഞ്ചാമത് ജൂബലി ആഘോഷവും അവിടെ നിന്ന് മുന്നോട്ട് പരസപരം സ്‌നേഹിക്കുവനും സഹായഹസ്തങ്ങള്‍ നല്‍കി കൂട്ടുകാരുടെ ഉയര്‍ച്ചക്കായി പരസ്പരം കൈകോര്‍കയുകയും ചെയ്യുക എന്ന ആശയം OLLHS യുകെ സൗഹൃത്തുക്കളുടെയായിരുന്നു.

തങ്ങളുടെ മാതൃവിദ്യാലയത്തിനായ് വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുവാനും തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞു പോയ പ്രിയ സൗഹൃത്തുക്കളായിരുന്ന റോയി , പീറ്റര്‍ എന്നിവര്‍ക്കായി അനുസ്മരണം അര്‍പ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഓര്‍മ്മക്കൂട്ട് സൗഹൃദ കമ്മിറ്റി നടപ്പിലാകുന്നതിനായുള്ള അണിയറപ്രവര്‍ത്തനങ്ങളിലാണ്.

ഓഗസ്റ്റ് 3ന് പഴയ ക്ലാസ് റൂമില്‍ ഒത്തുകൂടി ഓര്‍മകളുടെ മധുരം നുണഞ്ഞു സംഗീതവും നൃത്തവും നിറഞ്ഞ കലാസന്ധ്യയില്‍ ഗുരുക്കന്മാരെ ആദരിച്ചു സകുടുംബം എല്ലാവരും പങ്കുകൊള്ളുമ്പോള്‍ സൗഹൃദക്കൂട്ടായ്മകളിലെ വിഭിന്നമായ ഒന്നായിരിക്കും ഓര്‍മ്മക്കൂട്ട് എന്ന OLLHS 92 സില്‍വര്‍ ജൂബിലി ആഘോഷം.

OLLHS സുഹൃത്തുക്കളുടെ ഓര്‍മക്കൂട്ടിന്റെ ഓസ്‌ട്രേലിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജോ സൈമണ്‍ ഉറവക്കുഴിയില്‍ , ഷിബു പനംതാണത്, രാജു ഒറ്റത്തങ്ങാടിയില്‍ , ബിജോ എബ്രഹാം , ആശ പച്ചിക്കര, സ്മിത ജോമോന്‍ (മെല്‍ബണ്‍), അനിത ജയ്‌മോന്‍ (ബ്രിസ്ബണ്‍ )

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍