പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ മാ​തൃ​ദി​നാ​ഘോ​ഷം
Monday, May 14, 2018 10:07 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ മേ​യ് 13 ഞാ​യ​റാ​ഴ്ച്ച മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു. മാ​തൃ​ദി​നാ​ഘോ​ഷ​ത്തി​ൽ റ​വ. സി. ​സി​താ​ര സി​എ​സ്എ​ൻ. ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. മാ​താ​ക്ക​ളു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണ​ത്തോ​ടെ രാ​വി​ലെ 8.30 ന​ണ്ണ ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം ചെ​ന്പോ​റ്റി​ക്ക​ൽ, എം​എ​സ്ടി. വി​ശു​ദ്ധ കുർ​ബ്ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മാ​താ​ക്ക​ളെ അë​മോ​ദി​ക്കു​ന്ന​തി​നാ​യി കൂ​ടി​യ യോ​ഗം ഫാ. ​അ​ബ്ര​ഹാം നി​ല​വി​ള​ക്ക് തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും മാ​താ​ക്ക​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

അ​ച്ച​നോ​ടൊ​പ്പം സി. ​വി​ക്ടോ​റി​യ സി​എ​സ്എ​ൻ, മാ​തൃ വേ​ദി ആ​നി​മേ​റ്റ​ർ, ജോ​ളി റെ​ജി, മാ​തൃ വേ​ദി പ്ര​സി​ഡ​ന്‍റ്, റ​ജീ​നാ പോ​ൾ, ക്രി​സീ​നാ ആ​ൽ​ബി​ൻ എ​ന്നി​വ​ർ തി​രി​ക​ൾ തെ​ളി​ച്ചു. കാ​റ്റ​ക്കി​സം രൂ​പ​താ സെ​ക്ര​ട്ട​റി റ​ജി തോ​മ​സ്, കാ​റ്റ​ക്കി​സം സ്റ്റു​ഡ​ന്‍റ്സ് ലീ​ഡ​ർ നാ​ൻ​സി പി. ​ബി​ജു എ​ന്നി​വ​ർ മാ​താ​ക്ക​ളെ അനു​മോ​ദി​ച്ചു സം​സാ​രി​ച്ചു. മാ​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​യാ​യ മേ​രി പൗ​ലോ​സി​നെ ബൊ​ക്കെ ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ട​വ​കാം​ഗം ബി​ജി റ​ജി ര​ചി​ച്ച​ സ്ക​റി​യ ദേ​വ​സ്യ സം​ഗീ​തം ന​ൽ​കി​യ ആ​ശം​സാ ഗാ​നം ഗാ​യ​ക സം​ഘം ആ​ല​പി​ച്ചു. തു​ട​ർ​ന്ന് മ​ധു​രം വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്