എം.​എ. ബേ​ബി ജൂ​ണ്‍ 3ന് ​മെ​ൽ​ബ​ണി​ൽ
Tuesday, May 15, 2018 10:21 PM IST
മെ​ൽ​ബ​ണ്‍: ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വോ​ദ​യ വി​ക്ടോ​റി​യ​യു​ടെ സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ൻ കേ​ര​ള വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക മ​ന്ത്രി​യും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ എ.​എ ബേ​ബി ജൂ​ണ്‍ 3ന് ​ഞാ​യ​റാ​ഴ്ച മെ​ൽ​ബ​ണി​ൽ എ​ത്തു​ന്നു.

മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം മേ​യ് 20ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രി​പാ​ടി ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളാ​ൽ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

വൈ​കു​ന്നേ​രം 4ന് ​ക്ലെ​യ്ട​ണ്‍ ഹാ​ളി​ൽ ( 264 Clayton Road.Clayton 3168 )
ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കൈ​ര​ളി ടി​വി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ന്‍റ് മാ​സ്റ്റ​ർ ജി.​എ​സ് പ്ര​ദീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന അ​ശ്വ​മേ​ധം എ​ന്ന പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​സ്തു​ത പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യം ആ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ