സ്വി​സ് ട്രെ​യി​നു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ന​ൽ​കി​ല്ല
Tuesday, May 15, 2018 11:17 PM IST
ജ​നീ​വ: ട്രെ​യി​നു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി വൈ​ഫൈ സൗ​ക​ര്യം ന​ൽ​കാ​നു​ള്ള നി​ർ​ദേ​ശം സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഫെ​ഡ​റ​ൽ റെ​യി​ൽ​വേ ത​ള്ളി. ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

സൗ​ജ​ന്യ​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ ഭൂ​രി​പ​ക്ഷം യാ​ത്ര​ക്കാ​രും ട്രെ​യി​നി​ൽ വൈ​ഫൈ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ എ​ന്നു പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. 4ജി, 3​ജി സ്പീ​ഡി​ൽ ഇ​തു ന​ൽ​ക​ണ​മെ​ങ്കി​ൽ സേ​വ​ന ദാ​താ​ക്ക​ൾ വ​ൻ തു​ക ഈ​ടാ​ക്കു​ക​യും ചെ​യ്യും. ഈ ​തു​ക സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യോ, ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ക​യി​രു​ത്തു​ക​യോ ചെ​യ്യു​ന്ന​തി​നോ​ടു യോ​ജി​പ്പി​ല്ലെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പ​ക​രം മൊ​ബൈ​ൽ ഫോ​ണ്‍ സേ​വ​ന​ങ്ങ​ൾ ട്രെ​യി​നു​ള്ളി​ൽ റി​പ്പീ​റ്റ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് റെ​യി​ൽ​വേ ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ