യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​ക​ൾ​ക്ക് സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ഫീ​സ്
Tuesday, May 15, 2018 11:19 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​ക്കു​ള്ളി​ൽ 2013 മു​ത​ൽ ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ അ​നു​വാ​ദം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ബ​സ് ക​ന്പ​നി​ക​ൾ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ബ​സ് ചാ​ർ​ജു​ക​ളി​ൽ അ​നാ​വ​ശ്യ മ​ത്സ​രം ന​ട​ത്തി ഇ​തി​നോ​ട​കം പ​ല ക​ന്പ​നി​ക​ളും പൂ​ട്ടേ​ണ്ടി വ​ന്നു. ഇ​പ്പോ​ൾ ഫ്ളി​ക്സ് ബ​സാ​ണ് പ്ര​ധാ​ന​മാ​യും ജ​ർ​മ​നി​ക്ക​ള്ളി​ലും യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഫ്ളി​ക്സ് ബ​സ് നേ​ര​ത്തെ​യു​ള്ള സീ​റ്റ് റി​സ​ർ​വേ​ഷ​ന് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി. ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ പ​നോ​ര​മാ കാ​ഴ്ച​യു​ള്ള സീ​റ്റി​ന് നാ​ലു യൂ​റോ​യും, സീ​റ്റി​ന് ടേ​ബി​ൾ ഉ​ണ്ടെ​ങ്കി​ൽ ര​ണ്ടു യൂ​റേ​യും, സാ​ധാ​ര​ണ സീ​റ്റു​ക​ൾ​ക്ക് 1.50 യൂ​റോ​യും ന​ൽ​ക​ണം. ഇ​ത് ജ​ർ​മ​ൻ റെ​യി​ൽ​വേ​യു​ടെ സീ​റ്റ് റി​സ​ർ​വേ​ഷ​ൻ മാ​തൃ​ക​യി​ൽ ആ​ക്കാ​നാ​ണെ​ന്ന് ഫ്ളി​ക്സ് ബ​സ് വ​ക്താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍