കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ തി​ള​ങ്ങി ഐ​ശ്വ​ര്യ​യും മകൾ ആ​രാ​ധ്യ​യും
Tuesday, May 15, 2018 11:24 PM IST
പാ​രീ​സ്: കാ​ൻ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ വീ​ണ്ടും ഐ​ശ്വ​ര്യ റാ​യി​യി​ലൂ​ടെ ഇ​ന്ത്യ​യു​ടെ തി​ള​ക്കം. റെ​ഡ് കാ​ർ​ഡ്പെ​റ്റി​ൽ ചു​വ​ട് വ​ച്ച താ​രം ഇ​ത്ത​വ​ണ​യും ആ​രാ​ധ​ക​രു​ടെ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി.

വ​സ്ത്ര​ധാ​ര​ണ​ത്തി​ലെ അ​പാ​ര​മാ​യ മി​കി​വാ​ണ് ഐ​ശ്വ​ര്യ​യെ എ​ല്ലാ വ​ർ​ഷ​വും കാ​നി​ൽ ശ്ര​ദ്ധേ​യ​യാ​ക്കു​ന്ന​ത്. ഇ​ക്കു​റി അ​മ്മ​യ്ക്കൊ​പ്പം കാ​നി​ൽ തി​ള​ങ്ങാ​ൻ മ​ക​ളാ​യ ആ​രാ​ധ്യ​യു​മു​ണ്ടാ​യി​രു​ന്നു.

ചി​ത്ര​ശ​ല​ഭ​ത്തെ​യോ, പീ​ലി നി​വ​ർ​ത്തി​യ മ​യി​ലി​നെ​യോ ഓ​ർ​മ്മി​പ്പി​ക്കും വി​ധം നീ​ല​യും പ​ർ​പ്പി​ളും കൂ​ടി​ക്ക​ല​ർ​ന്ന നി​റ​ത്തി​ലു​ള്ള ഗൗ​ണ്‍ ആ​യി​രു​ന്നു ഐ​ശ്വ​ര്യ​യു​ടെ ആ​ദ്യ വേ​ഷം. ചു​വ​പ്പു നി​റ​ത്തി​ലു​ള്ള ഗൗ​ണി​ൽ മാ​ലാ​ഖ​യാ​യി ആ​രാ​ധ്യ​യു​മു​ണ്ട്.

ഐ​ശ്വ​ര്യ​യു​ടെ കൈ ​പി​ടി​ച്ച് ആ​രാ​ധ്യ ക​റ​ങ്ങു​ന്ന വീ​ഡി​യോ താ​രം ത​ന്നെ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ’സ​ർ​ക്കി​ൾ ഓ​ഫ് ലൈ​ഫ്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഐ​ശ്വ​ര്യ ഈ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. മെ​യ് 9 ന് ​ആ​രം​ഭി​ച്ച ഫെ​സ്റ്റി​ൽ ഈ ​മാ​സം 19 ന് ​അ​വ​സാ​നി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ