ലാലേട്ടന് എജിഡിസി കുരുന്നുകളുടെ സ്നേഹ സമ്മാനം
Thursday, May 31, 2018 9:44 PM IST
മെൽബണ്‍: ഓസ്ട്രേലിയയിൽ എത്തുന്ന മലയാളികളുടെ പ്രിയതാരം ലാലേട്ടന് സ്നേഹ സമ്മാനമായി ഓസം ഗയ്സ് ഡാൻസ് കന്പനിയുടെ നേതൃത്വത്തിൽ ഒരു ഡെഡിക്കേഷൻ ഡാൻസ് വീഡിയോ ചിത്രീകരിച്ചു.

അഞ്ചു വയസിനും പത്തു വയസിനും മധ്യ പ്രായമുള്ള കുരുന്നുകളാണ് വീഡിയോയിലെ കലാകാരൻമാർ. ഡാൻസ് ചിട്ടപ്പെടുത്തിയത് എജിഡിസി കൊറിയോഗ്രാഫർ സാമും കാമറ കൈകാര്യം ചെയ്തത് സജീവും ആണ്.

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ