ഡിഎംഎ പൂക്കള മത്സരം ഓഗസ്റ്റ് 19 ന്
Saturday, June 2, 2018 6:23 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന പതിനൊന്നാമത് പൂക്കള മത്സരം ഓഗസ്റ്റ് 19 നു (ഞായർ) നടക്കും. ആർകെ പുരം സെക്ടർ 4ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 9 മുതൽ 12 വരെയാണ് മത്സരം

ഒന്നാം സമ്മാനം അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 15,001 രൂപയും രണ്ടാം സമ്മാനം 10,001 രൂപയും മൂന്നാം സമ്മാനം 7,501 രൂപയുമാണ്. മൂന്നു ടീമുകൾക്കും ഡിഎംഎ ഫലകവും നൽകും. നാലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തുന്നവർക്ക് സമാശ്വാസ സമ്മാനമായി 2,000 രൂപ വീതവും നൽകും. പങ്കെടുക്കുന്നവരിൽ ബാക്കി വരുന്ന എല്ലാ ടീമുകൾക്കും 1,000 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകും.

വിധി നിർണയത്തിനുശേഷം അന്നുതന്നെ സമ്മാനാർഹരെ പ്രഖ്യാപിക്കുന്നതും സമ്മാനങ്ങൾ ഓഗസ്റ്റ് 25 നു (ശനി) സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ വച്ച് വിതരണം ചെയ്യും.

25 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിന്‍റെ കൂടുതൽ വിവരങ്ങൾ പൂക്കള മത്സരം കണ്‍വീനർ സുജാ രാജേന്ദ്രനുമായോ ഡിഎംഎ ഓഫീസുമായോ 9910173393, 26195511 ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: പി.എൻ. ഷാജി