ഇന്ത്യൻ‌ വംശജൻ മലേഷ്യയിൽ അറ്റോർണി ജനറൽ
Wednesday, June 6, 2018 1:28 AM IST
ക്വാ​​​ലാ​​​ല​​​ന്പൂ​​​ർ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഹാ​​​തി​​​ർ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ടോ​​​മി തോ​​​മ​​​സി​​​നെ മ​​​ലേ​​​ഷ്യ​​​യു​​​ടെ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ലാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ഞ്ചാ​​​മ​​​ൻ രാ​​​ജാ​​​വ് അ​​​നു​​​മ​​​തി ന​​​ൽ​​​കി. ഭൂ​​​രി​​​പ​​​ക്ഷ മ​​​ല​​​യ് വം​​​ശ​​​ജ​​​ർ തോ​​​മ​​​സി​​​ന്‍റെ നി​​​യ​​​മ​​​ന​​​ത്തി​​​നെ​​​തി​​​രേ നേ​​​ര​​​ത്തെ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​കോ​​​ടി​​​യി​​​ലേ​​​റെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള മ​​​ലേ​​​ഷ്യ​​​യി​​​ൽ 60ശ​​​ത​​​മാ​​​നം പേ​​​ർ മു​​​സ്‌​​​ലിം മ​​​ല​​​യ് വം​​​ശ​​​ജ​​​രാ​​​ണ്. 1963ൽ ​​​മ​​​ലേ​​​ഷ്യ രൂ​​​പീ​​​കൃ​​​ത​​​മാ​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് മ​​​ല​​​യ് വം​​​ശ​​​ജ​​​ന​​​ല്ലാ​​​ത്ത ഒ​​​രാ​​​ൾ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ലാ​​​വു​​​ന്ന​​​ത്.

മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജീ​​​ബ് റ​​​സാ​​​ക്കി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യ​​​ത്തി​​​നു മു​​​ഖ്യ​​​കാ​​​ര​​​ണ​​​മാ​​​യ 1എം​​​ബി​​​ഡി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ പ്രോ​​​സി​​​ക്യൂ​​​ട്ടു ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ചു​​​മ​​​ത​​​ല​​​യാ​​​ണു തോ​​​മ​​​സി​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​ജീ​​​ബി​​​നു ക്ലീ​​​ൻ ചി​​​റ്റു ന​​​ൽ​​​കി​​​യ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​പാ​​​ൻ​​​ഡി​​​യോ​​​ട് അ​​​വ​​​ധി​​​യി​​​ൽ പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച ശേ​​​ഷ​​​മാ​​​ണ് തോ​​​മ​​​സി​​​ന്‍റെ പേ​​​ര് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഹാ​​​തി​​​ർ മു​​​ഹ​​​മ്മ​​​ദ് ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്.