ഡൽഹിയിൽ എടിഎം തട്ടിപ്പ് വ്യാപകം: മലയാളിക്ക് നഷ്ടമായത് 10,000 രൂപ
Thursday, June 7, 2018 12:59 AM IST
ന്യൂഡൽഹി: എംടിഎം തട്ടിപ്പുകൾ വ്യാപകമായ ഡൽഹിയിൽ മലയാളിക്ക് നഷ്ടമായത് 10,000 രൂപ. ആർകെ പുരം സെക്ടർ രണ്ടിൽ താമസിക്കുന്ന റെജി മാത്യു നെല്ലിക്കുന്നത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് ഇത്രയും തുക നഷ്ടമായത്. ആനന്ദ് നികേതൻ വെസ്റ്റ് എൻഡ് കോളനിയിലെ ഫെഡറൽ ബാങ്കിലാണ് ഇദ്ദേഹത്തിന്‍റെ അക്കൗണ്ട്. രാവിലെ 6.45 നാണ് ഇദ്ദേഹത്തിന് മൊബൈലിൽ സന്ദേശം ലഭിച്ചത്. യൂണിയൻ ബാങ്കിന്‍റെ അർജുൻ നഗർ എടിഎമ്മിൽനിന്നും പണം പിൻവലിച്ചുവെന്നായിരുന്നു സന്ദേശം. ഉടൻതന്നെ ബാങ്ക് അധികൃതരെ വിവരം അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്തു. ബാങ്കിൽ പരാതി നൽകിയിട്ടുണ്ട്.