മഴവിൽ സംഗീതത്തെ പ്രകീർത്തിച്ച് യുകെയിലെ സംഗീത പ്രേമികൾ
Thursday, June 7, 2018 1:04 AM IST
ലണ്ടൻ: പാട്ടിന്‍റെ പാലാഴിയിൽ മുങ്ങി കുളിച്ച ഒരു സായാഹ്നമായിരുന്നു ബോണ്‍മൗത്തിൽ നടന്ന മഴവിൽ സംഗീതം. മഴവില്ല് സംഗീത വിരുന്നിന്‍റെ സാരഥികളായ അനീഷ് ജോർജ് ഭാര്യ ടെസ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ വിൽസ്വരാജ് ഗർഷോം ടിവി ഡയറക്ടർ ജോമോൻ കുന്നേൽ, സംഘാടകരായ ഡാന്േ‍റാ പോൾ, കെ.എസ്. ജോണ്‍സൻ, സുനിൽ രവീന്ദ്രൻ എന്നിവർ ചേർന്ന് തിരി തെളിച്ചത് ഒരു സംഗീത മാമാങ്കത്തിനായിരുന്നു.

ജോണ്‍സൻ മാഷിന്‍റെയും മണ്മറഞ്ഞ സംഗീത സംവിധായകൻ രവീന്ദ്രൻ മാഷി ന്‍റെയും തെരഞ്ഞെടുത്ത ഗാനശകലങ്ങൾ കോർത്തിണക്കി വിൽസ് സ്വരാജ് കാണികളെ ആസ്വാദനത്തിന്‍റെ നെറുകയിൽ എത്തിച്ചു. ഭാവിയുടെ വാഗ്ദാനമായ ദീപക് ദാസ് എന്ന പിന്നണി ഗായകന്‍റെ മെലഡി സോംഗ്സും ഫാസ്റ്റ് നന്പരുകളും നിറഞ്ഞ കരഘോഷത്തോടുകൂടിയാണ് സദസ് എതിരേറ്റത്. മലയാളം ,തമിഴ് , ഹിന്ദി ഗാനങ്ങളുമായി യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മറ്റു കലാകാര·ാർ സംഗീത നിശയുടെ മറ്റു കൂട്ടി.

വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്ര പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. ജോമോൻ മാമ്മൂട്ടിൽ, ഡെന്ന ജോമോൻ (7Beats മ്യൂസിക് ബാൻഡ് & 7 Beats സംഗീതോത്സവം) , നോബിൾ മാത്യു , രാജേഷ് ടോംസ് , ലീന നോബിൾ ( ഗ്രേസ് മെലോഡിസ് & Heavenly Beats, ടീം സംഗീത മൽഹാർ) സിബി ജോസഫ് (Gloucster ) സ്മിത തോട്ടം ( Birmingham ) സത്യനാരായണൻ ( Northampton ) ദിലീപ് രവി ( Northampton ) ജോണ്‍സൻ ജോണ്‍ (സിയോണ്‍ ഹോർഷം) സജി ജോണ്‍ , ജോണ്‍ സജി ( ഹേവാർഡ്സ് ഹീത്ത് ) സ്മൃതി സതീഷ് ( Reading ) ,ഐറിസ് തോമസ് ( ട്യൂണ്‍ ഓഫ് ആർട്സ് യുകെ) ,ഫിയോന ബിജു ( Cambridge ) , രാജേഷ് പൂപ്പാറ ( Devizes) , ആഷ്ന അൻപ് ( സേവനം യുകെ ) , ഉല്ലാസ് ശങ്കരൻ , ഷിജോ ജെയിംസ് , ശ്രീകാന്ത് , ദിയ ഡിജോ( പൂൾ) , ടെസ്സ സ്റ്റാൻലി ( Cambridge ) ആഗ് നസ് മര്യ (താരകുട്ടി) , മാഗി സജു (ബേസിംഗ്സ്റ്റോക്ക്), വിനു ജോസഫ് , ആനന്ദ് ജോണ്‍ , ജിജോ മത്തായി , അമിത ജനാർദ്ദനൻ (യുക്മ സ്റ്റാർ സിംഗർ ഫെയിം ) എന്നീ ഗായകരും സംഗീത വേദിയെ ഉണർത്തി.

മഴവിൽ സംഗീതം അനീഷ് ജോർജ് ടെസ്മോൾ, കുഞ്ഞു ഗായകൻ ജയ്ക്ക് എന്നിവർ ആലപിച്ച ബോളിവുഡ് ഹിറ്റ്സ് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാണികളുടെ മുൻപിൽ അവതരിച്ചപ്പോൾ ആസ്വാദകർക്ക് ഒരു പുതു പുത്തൻഅനുഭവമായി. അന്തരിച്ച നടി ശ്രീദേവിയെ അനുസ്മരിക്കുന്നതിനായിരുന്നു മിന്നാ ജോസും സംഘവും പകർന്നാടിയ ഭാവപകർച്ച കാണികളെ ഗതകാലസ്മരണയിലേക്കു കൈപിടിച്ചു കൂട്ടി കൊണ്ടുപോയി.

കമ്മിറ്റി അംഗങ്ങളായ ഷിനു സിറിയക് , വിൻസ് ആന്‍റണി , ജോർജ് ചാണ്ടി , ജോസ് ആന്േ‍റാ , ഉല്ലാസ് ശങ്കരൻ, സൗമ്യ ഉല്ലാസ് പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ