ലാലിന് വരവേൽക്കാനൊരുങ്ങി സിഡ്നി
Thursday, June 7, 2018 1:11 AM IST
സിഡ്നി: മലയാളികളുടെ സ്വകാര്യ അഹങ്കാരം.. നടന വിസ്മയം..മലയാള സിനിമയുടെ താരരാജാവ്, ലെഫ്റ്റനന്‍റ് കേണൽ ഭരത് മോഹൻലാലിനെ വരവേൽക്കാൻ സിഡ്നി ഒരുങ്ങിക്കഴിഞ്ഞു. ചിലർ വരുന്പോൾ ചരിത്രം വഴി മാറും. അതാണിപ്പോൾ സിഡ്നിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരമാണ് മോഹൻലാൽ. സിഡ്നി ഏറ്റു പാടുകയാണ് ..ലാലേട്ടാ.

ജൂണ്‍ ഒന്പതിന് (ശനി) മോഹൻലാൽ സ്റ്റാർ നൈറ്റ് എന്ന ഓസ്ട്രേലിയൻ പര്യടനത്തിന്‍റെ ഭാഗമായി ആദ്യമായി സിഡ്നിയിൽ എത്തുന്ന ലാലേട്ടനെ വരവേൽക്കാൻ ക്വയ് സെന്‍റർ എന്നു പേരുമാറ്റിയിരിക്കുന്ന സിഡ്നി സ്റ്റേറ്റ് സ്പോർട്സ് സെന്‍റർ ആണ് വേദിയാകുന്നത്.

മോഹൻലാലിനെ കൂടാതെ എം.ജി. ശ്രീകുമാർ, ശ്രേയ ജയ്ദീപ്, പ്രീതി വാരിയർ, റഹ്മാൻ എന്നീ ഗായകരും നൃത്തച്ചുവടുകളുമായി മീര നന്ദൻ, പ്രയാഗ മാർട്ടിൻ എന്നീ മുൻനിര നായികമാരും പ്രേക്ഷക മനസ് കീഴടക്കിയ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരം ഹരീഷ് പെരുമണ്ണ, മനോജ് ഗിന്നസ് , അനിൽ ബേബി, ദേവരാജ് തുടങ്ങയവരും ലൈവ് ഓർക്കസ്ട്രേഷനു മാറ്റുകൂട്ടാൻ എട്ടോളം പ്രതിഭകളടക്കം മുപ്പതോളം പേരാണ് സംഘത്തിലുണ്ടാവുക. നിരവധി സിനമകളുടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായ ജി.എസ് വിജയൻ ഷോയുടെ സംവിധായകനും ബിജു സേവ്യർ നൃത്ത സംവിധായകനുമാണ്. അന്നേ ദിവസം ക്വയ് സെന്‍ററിൽ കേരള ശൈലിയിലുള്ള ഫുഡ് സ്റ്റാളും പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.

SATHYAM EVENTS, VIP EVENTS WORLD എന്നിവരാണ് ഷോയുടെ സംഘാടകർ.

വിവരങ്ങൾക്ക്: വിപിൻ 0470293581, സത്യരാജ് 0412211627, Mohanlal.com.au

റിപ്പോർട്ട്: സുജീവ് വർഗീസ്