മ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഷി​ക്കാ​ഗോ​യി​ൽ ജൂ​ലൈ 26 മു​ത​ൽ
Monday, July 9, 2018 10:58 PM IST
ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക-​യൂ​റോ​പ്പ് മ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് കോ​ണ്‍​ഫ​റ​ൻ​സ് ജൂ​ലൈ 26 മു​ത​ൽ 29 വ​രെ ഷി​ക്കാ​ഗോ ട്രി​നി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പി​ൽ ന​ട​ക്ക​പ്പെ​ടും. സെ​ഗ് മെ​ഡ്, സി​ൽ​ഡ്, ഡെ​ലി​വേ​ർ​ഡ് എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ണ്‍​ഫ​റ​ൻ​സ് ചി​ന്താ​വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പെ​ൻ​സി​ൽ​വാ​നി​യ, റി​ന്യു​വ​ൽ പ്ര​സ് ബി​റ്റീ​രി​യ​ൽ ച​ർ​ച്ച് എ​ക്സി​ക്യൂ​ട്ടീ​വ് പാ​സ്റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റ​വ. ചാ​ൾ​സ് ഹാ​നാ​ണ് മു​ഖ്യാ​തി​ഥി. സി​ലി​ക്ക​ൻ​വാ​ലി മ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി​യും ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​വും ഭ​ദ്രാ​സ​ന സ​ണ്‍​ഡേ​സ്കൂ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. ലാ​റി വ​ർ​ഗീ​സ്, കോ​ക്ക​ന​ട്ട് ജ​ന​റേ​ഷ​ൻ എ​ന്ന പോ​പ്പു​ല​ർ പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വും, ഷി​ക്കാ​ഗോ മ​ർ​ത്തോ​മ്മാ ച​ർ​ച്ച് മെ​ന്പ​റു​മാ​യ സാം ​ജോ​ർ​ജ്, ക്രോ​സ് വെ ​മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് (ഡാ​ള​സ്) അം​ഗ​വും കൗ​ണ്‍​സി​ല​റു​മാ​യ സാം ​ജോ​ണ്‍ എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​കു​റി​ച്ച് സം​സാ​രി​ക്കും. ജൊ ​തോ​മ​സ് (ട്രാ​ക്ക് സ്പീ​ക്ക​ർ), അം​റി​ത ജോ​ണ്‍ (പാ​ന​ൽ സ്പീ​ക്ക​ർ), റോ​ജി​ൻ, ഷീ​നാ തോ​മ​സ് തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച നി​യ​ന്ത്രി​ക്കും. ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പാ​ണ് സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ