അ​മേ​രി​ക്ക​യി​ലെ പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ൽ ബൈ​ബി​ൾ പ​ഠ​ന ക്ലാ​സ്; ബി​ൽ പ്രാ​ബ​ല്യ​ത്തി​ൽ
Monday, July 9, 2018 11:00 PM IST
കെ​ന്‍റ​കി: അ​മേ​രി​ക്ക​യി​ലെ കെ​ന്‍റ​കി​യി​ലെ പ​ബ്ലി​ക് സ്കൂ​ളു​ക​ളി​ൽ ബൈ​ബി​ൾ കോ​ഴ്സു​ക​ൾ തി​രി​കെ കൊ​ണ്ടു​വ​രു​വാ​ൻ അ​നു​വാ​ദം ന​ൽ​കി​കൊ​ണ്ട് ഗ​വ​ർ​ണ​ർ മാ​റ്റ് ബെ​വി​ൻ ഒ​പ്പു​വ​ച്ചു നി​യ​മ​മാ​ക്കി​യ ബി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 5നു ​ന്ധ​ബൈ​ബി​ൾ ലി​റ്റ​റ​സി ബി​ൽ’ എ​ന്ന പേ​രി​ലാ​ണ് ബി​ൽ പ്രാ​ബ​ല്യ​ത്തി​ൽ എ​ത്തി​യ​ത്. ബൈ​ബി​ളി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ​ക്കു​റി​ച്ചും, ബൈ​ബി​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചും, സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​റി​വ് വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​ൽ നി​യ​മ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹീ​ബ്രു​വി​ലു​ള്ള വി​ശു​ദ്ധ ലി​ഖി​ത​ങ്ങ​ളും, പ​ഴ​യ​പു​തി​യ നി​യ​മ​ങ്ങ​ളും പ​ഠി​പ്പി​ക്കു​വാ​നു​ള്ള അ​നു​വാ​ദ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജൂ​ണ്‍ 26ന് ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ കാ​പ്പി​റ്റോ​ൾ റോ​ട്ടു​ണ്ടാ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ചാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സി​യാ​യ ഗ​വ​ർ​ണ​ർ ബെ​വി​ൻ ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച​ത്. എ​ന്തു​കൊ​ണ്ടാ​ണ് മ​റ്റു​ള്ള സം​സ്ഥാ​ന​ങ്ങ​ളും, രാ​ജ്യ​വും ഈ ​മാ​തൃ​ക പി​ന്തു​ട​രു​ന്നി​ല്ലാ​യെ​ന്ന ചോ​ദ്യം ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച​തി​നു ശേ​ഷം ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. അ​തേ​സ​മ​യം കെ​ന്‍റ​കി​യി​ലെ അ​മേ​രി​ക്ക​ൻ സി​വി​ൽ ലി​ബ​ർ​ട്ടീ യൂ​ണി​യ​ൻ (അ​ഇ​ഘ​ഡ) അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ കോ​ഴ്സി​നെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്ന​ത്. ബി​ൽ നി​യ​മ​മാ​യി​ട്ടും കെ​ന്‍റ​ക്കി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്ക​ത്ത​തി​ലു​ള്ള ആ​ശ​ങ്ക എ​സി​എ​ൽ​യു ഭാ​ര​വാ​ഹി ആം​ബ​ർ ഡൂ​ക്ക് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം