ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബാ​സ്ക​റ്റ്ബോ​ൾ: നോ ​മേ​ഴ്സി​യും വു​ൾ​ഫ്പാ​കും ജേ​താ​ക്ക​ൾ
Tuesday, July 10, 2018 12:31 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റി​ൽ കോ​ളേ​ജ് വി​ഭാ​ഗ​ത്തി​ൽ "നോ മേ​ഴ്സി​യും' ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ "വു​ൾ​ഫ് പാ​കും ​വി​ജ​യി​ക​ളാ​യി . രാ​വി​ലെ 9ന് ​മൗ​ണ്ട് പ്രോ​സ്പെ​ക്ട​റി​ലു​ള്ള റെ​ക് പ്ലെ​ക്സ് പാ​ർ​ക്ക് ഡി​സ്ട്രി​ക്ടി​ൽ പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്ത ടൂ​ർ​ണ​മെ​ൻ​റി​ൽ ധാ​രാ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു .

വ​ള​രെ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു എ​ല്ലാ മ​ത്സ​ര​വും . കോ​ളേ​ജ് വി​ഭാ​ഗം ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നോ ​മേ​ഴ്സി ബ്രൗ​ണ്‍ പ്ലേ​ഗ് ടീ​മി​നെ യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്ക് അ​ഗ​സ്റ്റി​ൻ ക​രിം​കു​റ്റി​യി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത ജേ​ക്ക​ബ് വ​ര്ഗീ​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ല​ഭി​ച്ചു. ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ച​വ​ർ​ക്ക് ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ല​ഭി​ച്ചു. കോ​ളേ​ജ് വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് ടോം ​സ​ണ്ണി​യാ​യി​രു​ന്നു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ടി​യ മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ത്തി​ലാ​ണ് വു​ൾ​ഫ് പാ​ക്ക് ടീം ​എ​ൻ​എ​ൽ​എം​ബി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്ക് വി​നു മാ​മ്മൂ​ട്ടി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത വി​നു മാ​മ്മൂ​ട്ടി​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ല​ഭി​ച്ചു. ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ച​വ​ർ​ക്ക് ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത അ​ന്ന​മ്മ ജോ​സ​ഫ് മു​ള​യാ​നി​ക്കു​ന്നേ​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ല​ഭി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത് ടോം ​സ​ണ്ണി ആ​യി​രു​ന്നു.

40 വ​യ​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തി​യ സീ​നി​യ​ർ​സ് ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​ര​ത്തി​ൽ ജോ​ർ​ജ് പ്ലാ​മൂ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി​യ ടീം ​വി​ജ​യി​ച്ച​പ്പോ​ൾ മ​നോ​ജ് അ​ച്ചേ​ട്ട് ന​യി​ച്ച ടീം ​ര​ണ്ടാം സ്ഥാ​ന​ത്തു എ​ത്തി. വി​ജ​യി​ക​ൾ​ക്ക് മ​നോ​ജ് അ​ച്ചേ​ട്ട് സ്പോ​ണ്‍​സ​ർ ചെ​യ്ത ചാ​ക്കോ അ​ച്ചേ​ട്ട് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ല​ഭി​ച്ചു ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​വ​ർ​ക്ക് ജി​തേ​ഷ് ചു​ങ്ക​ത്ത് സ്പോ​ണ്‍​സ​ർ ചെ​യ്ത സി ​എ​ൽ ജോ​സ​ഫ് ചു​ങ്ക​ത്ത് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ല​ഭി​ച്ചു. സീ​നി​യ​ർ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​വ​രു​ടെ വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​നും ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച​വ​രു​ടെ വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ അ​ച്ച​ൻ കു​ഞ്ഞു മാ​ത്യു​വും സ്പോ​ണ്‍​സ​ർ ചെ​യ്തു.


റി​പ്പോ​ർ​ട്ട്: ജി​മ്മി ക​ണി​യാ​ലി