ന്യൂ​ജേ​ഴ്സി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ക്കാ​ര​ൻ മ​ട​ങ്ങി​യ​ത് ഒ​രു മി​ല്യ​ണ്‍ ഡോ​ള​റു​മാ​യി
Thursday, July 12, 2018 10:36 PM IST
ന്യൂ​ജേ​ഴ്സി: പ്ര​ദീ​പ് കു​മാ​ർ ന്യൂ​ജേ​ഴ്സി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത് കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ടു സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തി​നാ​ണ്. ഒ​രു മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ലോ​ട്ട​റി അ​ടി​ക്കു​മെ​ന്നു സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല.

ബെ​ർ​ഗ​ൻ​കൗ​ണ്ടി ബെ​ർ​ഗ​ൻ​ഫീ​ൽ​ഡ് വാ​ഷിം​ഗ്ട​ണ്‍ അ​വ​ന്യു​വി​ലു​ള്ള സെ​വ​ൻ ഇ​ല​വ​നി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ ക​യ​റി​യ​പ്പോ​ൾ ഒ​രു ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ത്തു. സെ​വ​ൻ ഇ​ല​വ​ൻ ക​ട​യു​ട​മ പ്ര​ദീ​പ് കു​മാ​റി​ന്‍റെ മു​ന്നി​ൽ വ​ച്ചു ത​ന്നെ ടി​ക്ക​റ്റ് ന​ന്പ​ർ ഉ​ര​ച്ചു നോ​ക്കി. ഈ ​ദി​വ​സ​ത്തെ ഭാ​ഗ്യ​വാ​ൻ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച​ത്. ന​ന്പ​റി​നു മു​ക​ളി​ൽ പൊ​തി​ഞ്ഞി​രു​ന്ന​തു തു​ട​ച്ചു മാ​റ്റി​യ​പ്പോ​ൾ തെ​ളി​ഞ്ഞു വ​ന്ന​ത് ഒ​രു മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​മ്മാ​നം. ജാ​ക്ക്പോ​ട്ട് പ്രൈ​സ് കി​ട്ടി​യ​ത​റി​ഞ്ഞു കു​മാ​റി​നു ത​ന്‍റെ സ​ന്തോ​ഷം അ​ട​ക്കാ​നാ​യി​ല്ല.

സ​മ്മാ​ന ടി​ക്ക​റ്റു​മാ​യി ട്രെ​ന്‍റ​നി​ലു​ള്ള ലോ​ട്ട​റി ആ​സ്ഥാ​ന​ത്തെ​ത്തി സ​മ്മാ​ന ന​ന്പ​ർ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു വ​രു​ത്തി. പ​ണം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ചി​ല ദി​വ​സ​ങ്ങ​ൾ കൂ​ടി വേ​ണം എ​ന്താ​യാ​ലും സ​മ്മാ​ന തു​ക ഉ​പ​യോ​ഗി​ച്ചു ഒ​രു പു​തി​യ വീ​ടു​വാ​ങ്ങ​ണ​മെ​ന്നാ​ണ് കു​മാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ