ബേ​ബി എ​ല്ലോ​റ​യു​ടെ ’മ​രു​ഭൂ​മി​യി​ലെ പ്ര​ണ​യം’ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു
Thursday, July 12, 2018 10:44 PM IST
ന്യൂ​യോ​ർ​ക്ക്: സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി(SPCS) പ്ര​സി​ദ്ധീ​ക​രി​ച്ച ബേ​ബി എ​ല്ലോ​റ​യു​ടെ പു​തി​യ നോ​വ​ൽ ’മ​രു​ഭൂ​മി​യി​ലെ പ്ര​ണ​യം’ ന്യൂ​യോ​ർ​ക്കി​ൽ റോ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ലു​ള്ള Sitar Palace Restaurant ൽ ​ജൂ​ണ്‍ 30നു ​ന​ട​ന്ന നെ​ട​ങ്ങാ​ട​പ്പ​ള്ളി സം​ഗ​മം കു​ടും​ബ സ​മ്മേ​ള​ന​ത്തി​ൽ റി​ട്ട. പ്രൊ​ഫ.​ജോ​ർ​ജ് ജോ​സ​ഫ് സം​ഗ​മ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് റ​സ​ൽ സാ​മു​വ​ലി​നു കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. നെ​ടു​ങ്ങാ​ട​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ണ്‍ (ര​വി), സെ​ക്ര​ട്ട​റി തോ​മ​സ് വ​ർ​ഗീ​സ്(​സ​ണ്ണി), ട്ര​ഷ​റ​ർ ബാ​ബു പൂ​പ്പ​ള്ളി, ജോ​ണ്‍ വ​ർ​ക്കി എ​ന്നി​വ​ർ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി.

നെ​ടു​ങ്ങാ​ട​പ്പ​ള്ളി നി​വാ​സി​യാ​യ ബേ​ബി എ​ല്ലോ​റ​യു​ടെ പു​തി​യ നോ​വ​ലാ​ണ് മ​രു​ഭൂ​മി​യി​ലെ പ്ര​ണ​യം. മ​രു​ഭൂ​മി എ​ന്ന​ത് ഒ​ര​വ​സ്ഥ​യാ​ണ്. ഒ​റ്റ​പ്പെ​ടു​ന്ന​വ​ന്‍റെ അ​വ​സ്ഥ. ര​ക്ഷ​പ്പെ​ടാ​നാ​കാ​തെ, ര​ക്ഷ​പ്പെ​ടു​ത്താ​നാ​ളി​ല്ലാ​തെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പെ​ട്ടു പോ​കു​ന്ന ഒ​ര​വ​സ്ഥ. ഒ​രു മാ​ർ​ഗ​ങ്ങ​ളു​മി​ല്ലാ​തെ​യാ​കു​ന്പോ​ൾ ആ ​അ​വ​സ്ഥ​യെ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കാ​ൻ, ഇ​ഷ്ട​പ്പെ​ടു​വാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന ഒ​രു സ്ത്രീ​യു​ടെ ക​ഥ ന​മ്മ​ളേ​യും നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്നു എ​ന്ന​താ​ണ് ഈ ​നോ​വ​ലി​ലെ പ്ര​മേ​യം.