കാ​ന​ഡ​യി​ലെ ക്യു​ബെ​ക്ക് പ്ര​വ​ശ്യ​യി​ൽ മാ​ത്രം 70 പേ​ർ സൂ​ര്യ​താ​പ​മേ​റ്റു മ​രി​ച്ചു
Thursday, July 12, 2018 10:46 PM IST
ക്യു​ബെ​ക്ക് (കാ​ന​ഡ): കാ​ന​ഡ​യി​ലെ ക്യു​ബെ​ക്ക് പ്ര​വ​ശ്യ​യി​ൽ ജൂ​ലൈ ആ​ദ്യ​വാ​രം സൂ​ര്യ​താ​പ​മേ​റ്റ് 70 പേ​ർ മ​രി​ച്ച​താ​യി ക​നേ​ഡി​യ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി. മോ​ണ്‍​ട്രി​യാ​ൽ സി​റ്റി​യി​ൽ മാ​ത്രം 34 പേ​ർ മ​ര​ണ​മ​ട​ഞ്ഞ​താ​യി കാ​ന​ഡ ആ​രോ​ഗ്യ​വ​കു​പ്പു മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മോ​ണ്‍​ട്രി​യാ​യി​ലെ ഫ്യു​ണ​റ​ൽ ഹോ​മു​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കു​വാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ സ്റ്റോ​റേ​ജു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും ക​ഠി​ന രോ​ഗ​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രു​മാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ശീ​തി​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും മ​ര​ണ​സം​ഖ്യ വ​ർ​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സി​റ്റി പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഓ​ഫി​സ് അ​റി​യി​ച്ചു.

മു​ന്പു ശ​ക്ത​മാ​യ ചൂ​ടി​ൽ മോ​ണ്‍​ഡ്രി​യാ​ലി​ൽ 2010ൽ ​നൂ​റു പേ​രാ​ണു മ​രി​ച്ച​ത്. ശൈ​ത്യ മേ​ഖ​ല​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കാ​ന​ഡ​യി​ൽ പോ​ലും സൂ​ര്യ താ​പ​മേ​റ്റു മ​രി​ക്കു​ന്നു​വെ​ന്ന​ത് ആ​ഗോ​ള താ​പ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

ജൂ​ലൈ ആ​ദ്യ​വാ​രം അ​വ​സാ​നി​ച്ച​തോ​ടെ ചൂ​ടി​ന് അ​ൽ​പം ശ​മ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ 82 ഡി​ഗ്രി വ​രെ താ​പ​നി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. ശ​ക്ത​മാ​യ ചൂ​ടി​ൽ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലു​ള്ള എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​നം പ​രി​ശോ​ധി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ