നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക്ക് വ​ൻ വി​ജ​യം
Monday, August 6, 2018 9:47 PM IST
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പി​ക്നി​ക്ക് ഓ​ഗ​സ്റ്റ് 4 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ആ​ലി​പോ​ണ്ട് പാ​ർ​ക്കി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു.

നാ​ട​ൻ ഭ​ക്ഷ​ണ​വും, ബാ​ർ​ബി​ക്യൂ​വും എ​ല്ലാം ചേ​ർ​ന്ന രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും, വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ച് പി​ക്നി​ക്കി​നെ വ​ൻ വി​ജ​യ​ത്തി​ലെ​ത്തി​ച്ച കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ദീ​പ് പി​ള്ള, സെ​ക്ര​ട്ട​റി പ്ര​ദീ​പ് മേ​നോ​ൻ, സു​നി​ൽ നാ​യ​ർ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ര​ഘു​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​രെ എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​യാ​വി​ല്ലെ​ന്ന് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 10, 11, 12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന എ​ൻ​എ​സ്എ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​യ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ കോ ​ചെ​യ​ർ കൂ​ടി​യാ​യ സു​നി​ൽ നാ​യ​ർ എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ജ​യ​പ്ര​കാ​ശ് നാ​യ​ർ