സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​ജി​യു​ടെ പ്ര​ഭാ​ഷ​ണ​വും യോ​ഗ ക്ലാ​സും ഓ​ഗ​സ്റ്റ് 13ന്
Monday, August 6, 2018 9:54 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഭാ​ഗ​വ​തം വി​ല്ലേ​ജ് ട്ര​സ്റ്റി​ന്‍റെ സ്ഥാ​പ​ക​നും, സ​ഹ​സ്രാ​ബ്ദ​ങ്ങ​ളി​ലൂ​ടെ ഉ​ൾ​ത്തി​രി​ഞ്ഞ ആ​ർ​ഷ​ഭാ​ര​ത സം​സ്കാ​ര​ത്തി​ൽ ഋ​ഷി·ാ​രും ആ​ചാ​ര്യന്മാ​രും പ​ക​ർ​ന്നു ത​ന്ന വി​ജ്ഞാ​ന​വീ​ചി​ക​ൾ ഈ ​യാ​ന്ത്രി​ക​ജീ​വ​ത​ത്തി​ൽ എ​ങ്ങ​നെ അ​നു​വ​ർ​ത്തി​ക്കാം എ​ന്ന് സ​ര​ള​മാ​യ ഭാ​ഷ​യി​ലൂ​ടെ മ​ന​സി​ലാ​ക്കി ത​രു​ന്ന പ്ര​ഭാ​ഷ​ണ​ത്തി​നാ​യി സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​ജി ഓ​ഗ​സ്റ്റ് 13ന് ​തി​ങ്ക​ളാ​ഴ്ച പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ എ​ത്തു​ന്നു.

വൈ​കു​ന്നേ​രം ഏ​ഴി​നു തു​ട​ങ്ങു​ന്ന പ്ര​ഭാ​ഷ​ണ​ത്തി​നു ശേ​ഷം ന്ധ​ന്ധ​സു​ഖ​യോ​ഗ’’ അ​നു​ദി​ന ജീ​വി​ത​ത്തി​ൽ ആ​യാ​സ​ര​ഹി​ത​മ​യ യോ​ഗ​മു​റ​ക​ളി​ലൂ​ടെ എ​ങ്ങ​നെ പു​ർ​ണ ആ​രേ​ഗ്യ​വാ​നാ​യി ജീ​വി​ക്കാം എ​ന്നു മ​ന​സി​ലാ​ക്കി ത​രു​ന്ന യോ​ഗ ക്ലാ​സു​ണ്ടാ​യി​രി​ക്കും. തി​ക​ച്ചും സൗ​ജ​ന്യ​മാ​യ ഈ ​പ്ര​ഭാ​ഷ​ണ​ത്തി​ലേ​ക്കും, യോ​ഗ ക്ലാ​സി​ലേ​ക്കും ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: ബ​ന്ധ​പ്പെ​ടു​ക: ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), 215 873 4665, സു​ധ ക​ർ​ത്ത (കോ​ഡി​നേ​റ്റ​ർ) 267-575-7333, ജോ​ണ്‍ പ​ണി​ക്ക​ർ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 215 605 5109, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ട്ര​ഷ​റ​ർ) 267 322 8527 ിൃശ2018​മൗ​ഴ06െം​മാ​ശ​ബൗ​റ​ശ​വേൗ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ