ഡാ​ള​സി​ൽ ശ്രീ ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്
Friday, August 10, 2018 10:09 PM IST
ഡാ​ള​സ്: വി​ശ്വ​ഗു​രു​വാ​യ ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ പ​വി​ത്ര​മാ​യ ജീ​വി​തം കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന ച​രി​ത്ര​മാ​ണ്. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ഒ​രു കാ​ല​ത്തു ഭ്രാ​ന്താ​ല​യം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഒ​രു കാ​ല​ഘ​ട്ട​ത്തെ​യും അ​തി​ൽ മ​താ​ന്ധ​ത​യി​ലും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലും മു​ഴു​കി കി​ട​ന്നി​രു​ന്ന കേ​ര​ള ജ​ന​ത​യെ​യും വി​ശ്വ​മാ​ന​വി​ക​ത​യു​ടെ​യും ജ്ഞാ​ന​ത്തി​ന്‍റെ​യും പ്ര​കാ​ശ​പൂ​രി​ത​മാ​യ വ​ഴി​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു ഗു​രു​ദേ​വ​ൻ. അ​റി​വി​ന്‍റെ ആ​ഴ​ങ്ങ​ളി​ലൂ​ടെ ഗു​രു​ദേ​വ​ൻ സാ​ക്ഷാ​ൽ​ക്ക​രി​ച്ച സാ​മൂ​ഹ്യ​വി​പ്ല​വ​മാ​ണ് പി​ൽ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലു​ണ്ടാ​യ എ​ല്ലാ പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ശി​ല​യെ​ന്ന് നി​സം​ശ​യം പ​റ​യാം.

ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ങ്ങ​ൾ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നും, അ​തു വ​രും​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന​തി​നും ഡാ​ള​സ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ നൂ​റ്റി അ​റു​പ​ത്തി​നാ​ലാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഇ​ർ​വിം​ഗി​ലു​ള്ള സെ​ൻ​റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​സ് ച​ർ​ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു (1627 E Shady Grove Rd Irving TX 75060) വൈ​കു​ന്നേ​രം 5 മു​ത​ൽ ന​ട​ത്ത​പ്പെ​ടും.

ഗു​രു​പൂ​ജ​യോ​ടും സം​ഗീ​താ​ർ​ച്ച​യോ​ടും കൂ​ടി സ​മാ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രു​വാ​തി​ര, ഡാ​ള​സി​ലെ പ്ര​ശ​സ്ത​രാ​യ വി​വി​ധ ക​ലാ​കാ​രന്മാർ ന​യി​ക്കു​ന്ന നൃ​ത്യ​നൃ​ത്ത​ങ്ങ​ൾ, പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ​വ മാ​റ്റു​കൂ​ട്ടും. ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി​വ​ര്യ​നും ഗു​രു ധ​ർ​മ്മ പ്ര​ചാ​ര​ണ​സ​ഭ​യു​ടെ സെ​ക്ര​ട്ട​റി​യു​മാ​യ ബ്ര​ഹ്മ​ശ്രീ ഗു​രു പ്ര​സാ​ദ് സ്വാ​മി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ലെ മു​ഖ്യാ​ഥി​തി.

ഈ ​ച​ട​ങ്ങു​ക​ളി​ൽ ജാ​തി മ​ത ഭേ​ദ​മ​ന്യേ ഏ​വ​രു​ടേ​യും മ​ഹ​നീ​യ സാ​ന്നി​ധ്യം ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ സാ​ദ​രം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ