പ്ര​ഥ​മ വ​നി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ പൗ​ര​ത്വം
Friday, August 10, 2018 10:17 PM IST
മ​ൻ​ഹാ​ട്ട​ൻ (ന്യൂ​യോ​ർ​ക്ക്): അ​മേ​രി​ക്ക​ൻ പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ചെ​യ്ൻ മൈ​ഗ്രേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ന​ൽ​കി.

ഓ​ഗ​സ്റ്റ് 9 വ്യാ​ഴാ​ഴ്ച ന്യൂ​യോ​ർ​ക്ക് മ​ൻ​ഹാ​ട്ട​നി​ൽ ന​ട​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ലാ​ണ് സ്ലൊ​വേ​നി​യ​ൻ വം​ശ​ജ​രാ​യ അ​മേ​രി​ക്ക​ൻ ഗ്രീ​ൻ​കാ​ർ​ഡു​ള്ള വിക്തര്‍ -അമാലിയ ക്‌നാവ്‌സ് ദന്പതികള്‍ക്ക്
അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ന​ൽ​കി​യ​തെ​ന്ന് അ​റ്റോ​ർ​ണി മൈ​ക്കി​ൾ വി​ൽ​ഡ​സ് പ​റ​ഞ്ഞു.

ചെ​യി​ൻ മൈ​ഗ്രേ​ഷ​നെ രൂ​ക്ഷ​മാ​യാ​ണ് ട്രം​പ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. മ​ക്ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്ന​തി​നെ ത​ള്ളി പ​റ​യു​ന്ന​തി​ന് ട്രം​പ് എ​ന്നും മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു.

20 മി​ല്യ​ണ്‍ ലീ​ഗ​ൽ ഇ​മ്മാ​ഗ്ര​ന്‍റ്സാ​ണ് അ​മേ​രി​ക്ക​യി​ലു​ള്ള​ത്. മെ​ലാ​നി​യ ട്രം​പാ​ണ് മാ​താ​പി​താ​ക്ക​ളെ സ്പോ​ണ്‍​സ​ർ ചെ​യ്തു അ​മേ​രി​ക്ക​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ​ത്തി ഗ്രീ​ൻ കാ​ർ​ഡു ല​ഭി​ച്ചാ​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം പൗ​ര​ത്വ​ത്തി​നു​ള്ള അ​പേ​ക്ഷ മ​റ്റു നി​യ​മ ത​ട​സ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലെ​ങ്കി​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

അ​മേ​രി​ക്ക​ൻ പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​ഥ​മ വ​നി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ പൗ​ര​ത്വം നേ​ടി​യ​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ