മക്കൾ നോക്കിനിൽക്കെ ഭർത്താവിനെ ഭാര്യ വെടിവച്ചു കൊലപ്പെടുത്തി
Monday, September 10, 2018 11:09 PM IST
ലൂസിയാന: മക്കൾ നോക്കിനിൽക്കെ ഭർത്താവിനെ ഭാര്യ വെടിവച്ചു കൊലപ്പെടുത്തി. സെപ്റ്റംബർ എട്ടിന് ലൂസിയാന വാൾമാർട്ടിനു മുന്പിലായിരുന്നു സംഭവം.

കുടുംബ വഴക്കിനെ തുടർന്ന് കോടതി ഉത്തരവനുസരിച്ച് ശനിയാഴ്ച കുട്ടികളെ ഭർത്താവിനെ ഏൽപ്പിക്കാൻ എത്തിയതായിരുന്നു മുപ്പത്തൊന്നുകാരിയ ഭാര്യ കെയ്‍ല കൗട്ടി. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ ഭർത്താവിന്‍റെ നെഞ്ചിനുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സ്ഥലത്തെത്തിയ പോലീസ് പ്രഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും രക്ഷിക്കാനായില്ല. കെയ് ലയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.

വെടിയേറ്റു മരിച്ചത് യുവതിയുടെ ഭർത്താവാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു. മൂന്നു കുട്ടികളെ ഇവരുടെ ബന്ധുക്കളെ ഏൽപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ