ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു
Wednesday, September 12, 2018 7:57 PM IST
ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്‍റെ പന്ത്രണ്ടാം വാർഷികം ഫാ. എബ്രാഹം മുത്തോലത്ത് കേക്ക് മുറിച്ച് ആചരിച്ചു.

നേരത്തെ നടന്ന വിശുദ്ധ കുർബാനക്ക് ഫാ. എബ്രാഹം മുത്തോലത്ത് കാർമികത്വം വഹിച്ചു. സന്തോഷകരമായ ഈ വേളയിൽ, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയം സ്ഥാപിച്ച മുൻവികാരി ജനറാളും ഫൊറോനാ വികാരിയുമായ ഫാ. എബ്രാഹം മുത്തോലത്തിന്‍റെ നേതൃത്വപാടവവും പ്രചോദനവും ദീർഘവീക്ഷണവും സഹനശക്തിയും ഫൊറോനാംഗങ്ങൾ നന്ദിയോടെ സ്മരിച്ചു.

ചടങ്ങുകൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കൽ, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവർ നേത്യുത്വം നൽകി.