ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ മതബോധന അധ്യയനവർഷത്തിന് തുടക്കം കുറിച്ചു
Wednesday, September 12, 2018 8:07 PM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ 2017 - 2018 വർഷത്തെ മതബോധന വിദ്യാർഥികൾക്കായുള്ള അധ്യയന വർഷം ആരംഭിച്ചു.

ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് കാർമികത്വം വഹിച്ച ദിവ്യബലിക്കുശേഷം ഡിആർഇ റ്റീനാ നെടുവാമ്പുഴ, അസി. ഡിആർഇമാരായ മെർളിൻ പുള്ളോർകുന്നേൽ, നബീസ ചെമ്മാച്ചേൽ, സ്കൂൾ സെക്രട്ടറി ഷോൺ പണയപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും പ്രാർത്ഥനകൾ ചൊല്ലി ആശീർവദിക്കുകയും ചെയ്തു. തുടർന്നു ഈ വർഷം പുതുതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു.