ഫാ. ടോം ഉഴുന്നാലില്‍ സെന്‍റ് മേരീസില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു
Thursday, September 13, 2018 9:05 PM IST
ഷിക്കാഗോ : ദീര്‍ഘനാള്‍ യെമനില്‍ തീവ്രവാദികളുടെ തടങ്കലില്‍ കഴിയേണ്ടി വന്ന സലേഷ്യന്‍ സഭാംഗമായ (ഡോണ്‍ ബോസ്‌കോ) ഫാ. ടോം ഉഴുന്നാലില്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരിസ് ക്‌നനായ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു.

സെപ്റ്റംബര്‍ 9 ന് രാവിലെ 10ന് ടോം അച്ഛനോടൊപ്പം നിരവധി വൈദികരുടെ സാന്നിധ്യത്തില്‍ നടത്തിയ സമൂഹബലിയില്‍ ഫാ.ലല്ലു കൈതാരം മുഖ്യകാര്‍മികനായിരുന്നു . വികാരി മോണ്‍. തോമസ് മുളവനാല്‍, സഹവികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ബോബന്‍ വട്ടംപുറത്ത്, ഫാ. തോമസ് താഴപ്പള്ളി, ഫാ. സാല്‍ബിന്‍ പോള്‍. ഫാ. ജോസ് കോയിക്കല്‍. ഫാ. ഡൊമിനിക് കോട്ടിയാനി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ടോം അച്ചന്‍റെ അനുഭവസാക്ഷ്യത്തിനായി കാതോര്‍ത്തു കടന്നുവന്ന ആയിരങ്ങള്‍ അന്നു നടന്ന തിരുക്കർമങ്ങളില്‍ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം