സെന്‍റ് മേരീസില്‍ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം സംഘടിപ്പിച്ചു
Thursday, September 13, 2018 9:15 PM IST
‌ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ഇടവകയില്‍ 52 ഓളം കുടുംബങ്ങള്‍ പങ്കെടുത്ത് ഭവനതലത്തില്‍ നടത്തിയ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം സംഘടിപ്പിച്ചു. സെപ്റ്റംബര്‍ ഏഴിനു മാതാവിന്‍റെ ജനനത്തിരുനാളിനോടെനുബന്ധിച്ച് ഭവനതലത്തില്‍ നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം: അരുണ്‍ & ട്വിങ്കിള്‍ തോട്ടി ചിറയില്‍; രണ്ടാം സമ്മാനം. സാബു & ഷൈനി തറതട്ടേല്‍; മൂന്നാം സമ്മാനം : പോള്‍സണ്‍ & ജയ കുളങ്ങര എന്നിവർ ടോം ഉഴുന്നാലില്‍നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം